കാല്‍പ്പാദങ്ങളെ കൂടുതല്‍ സംരക്ഷിക്കാം

കാല്‍പ്പാദങ്ങളെ കൂടുതല്‍ സംരക്ഷിക്കാം

Health

കാല്‍പ്പാദങ്ങളെ കൂടുതല്‍ സംരക്ഷിക്കാം
നമ്മുടെ ശരീരത്തിന്റെ ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍പാദമാണ്. അതുകൊണ്ടുതന്നെ കാല്‍പ്പാദങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണവും നല്‍കാന്‍ ശ്രദ്ധിക്കണം. പല രോഗങ്ങളുടെയും സൂചന നമ്മള്‍ക്ക് തരുന്ന ഒരു അവയവം കൂടിയാണ് കാല്‍ പാദങ്ങള്‍.

കാലിനു വീക്കം: കാലിനുണ്ടാകുന്ന നീരും വീക്കവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാണ്. ലിംഫാറ്റിക് കണ്‍ജഷന്‍ ആകാം ഒരു കാരണം.

കോശങ്ങളെ വഹിക്കുന്ന ലിംഫ് ഗ്രന്ഥികളില്‍ തടസ്സമുണ്ടാകുകയും കലകളില്‍ ഫ്ളൂയിഡ് അടിഞ്ഞുകൂടുന്നതും മൂലം വീക്കം ഉണ്ടാകുന്ന അവസ്ഥയാണിത്. വൃക്കകള്‍ക്കും കരളിനും ഉണ്ടാകുന്ന സമ്മര്‍ദ്ദവും അതിനു കാരണമാകാം.

വിണ്ടുകീറിയ ഉപ്പൂറ്റികള്‍: തൈറോയിഡ് അസന്തുലനം, ചര്‍മ്മത്തിന്റെ ഘടനയെയും ഈര്‍പ്പത്തെയും ബാധിക്കാം. കരളിന്റെ പ്രവര്‍ത്തന തകരാറുകള്‍ മൂലവും ഉപ്പൂറ്റി വിണ്ടു കീറാം.

കരള്‍ ശരിയായി പ്രവര്‍ത്തിക്കാതിരുന്നാല്‍ അത് ശരീരത്തില്‍ വിഷാംശങ്ങള്‍ അടിഞ്ഞുകൂടാന്‍ കാരണമാകും. ഇതുമൂലം ചര്‍മ്മം വരണ്ടതും ഉപ്പൂറ്റി വിണ്ടുകീറിയതുമാകാം. വൈറ്റമിന്‍ ഇ, ഡി, ബി3, സി ഇവയുടെ അഭാവം മൂലം ഉപ്പൂറ്റി വിണ്ടു കീറല്‍ ഉണ്ടാകാം.

കാല്‍പ്പാദങ്ങള്‍ക്ക് മരവിപ്പ്: കാല്‍പ്പാദങ്ങള്‍ക്കുണ്ടാകുന്ന മരവിപ്പ് പെരിഫെറല്‍ ന്യൂറോപ്പതിയുടെ സൂചനയാകാം. മറ്റൊരു കാരണം മെറ്റല്‍ ടൊക്സിസിറ്റി അധികമാകുന്നതാകാം. ഇതു ക്രമേണ നാഡീ ക്ഷതത്തിനു കാരണമാകാം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.