നൈജീരിയായില്‍ 12 വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത് 43,000 ക്രൈസ്തവര്‍

നൈജീരിയായില്‍ 12 വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത് 43,000 ക്രൈസ്തവര്‍

Africa Breaking News

നൈജീരിയായില്‍ 12 വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത് 43,000 ക്രൈസ്തവര്‍
അബുജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 43,000 ക്രൈസ്തവര്‍.

18,500 പേരെ കാണാതായി. 17,500 ചര്‍ച്ചുകള്‍ ആക്രമിക്കപ്പെട്ടു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ കഴിഞ്ഞയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ ക്രൂരത ലോകത്തിനു വെളിപ്പെട്ടത്.

2009 ജൂലൈ മുതല്‍ 2021 ജൂലൈ വരെയുള്ള കണക്കാണിത്. വടക്കന്‍ നൈജീരിയായില്‍ മാത്രം ഏകദേശം 10 മില്യണ്‍ ആളുകള്‍ വേരറുക്കപ്പെട്ടു. ഈ കാലയളവില്‍ 2,000 ക്രിസ്ത്യന്‍ സ്കൂളുകള്‍ ആക്രമിക്കപ്പെട്ടു.

റിപ്പോര്‍ട്ടു പ്രകാരം കൂട്ടക്കൊല, തട്ടിക്കൊണ്ടുപോകല്‍ ‍, തടങ്കലില്‍ പാര്‍പ്പിക്കുക, സ്ത്രീകളെ മാനഭംഗപ്പെടുത്തുക, പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുക, നിര്‍ബന്ധ വിവാഹം, അപ്രത്യക്ഷമാകല്‍ ‍, നിര്‍ബന്ധിത മതപരിവര്‍ത്തനം, വീടുകള്‍ ‍, ആരാധനാലയങ്ങള്‍ ‍, സ്ഥാപനങ്ങള്‍ എന്നിവ തകര്‍ക്കുകയോ, തീവെച്ചു നശിപ്പിക്കുകയോ ചെയ്യുക എന്നിവയാണ് തീവ്രവാദികളുടെ ക്രൂരത.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.