നുണയന്മാരെ കണ്ടെത്തുന്ന കുപ്പായം വികസിപ്പിച്ചെടുത്തു

Breaking News Global USA

നുണയന്മാരെ കണ്ടെത്തുന്ന കുപ്പായം വികസിപ്പിച്ചെടുത്തു
ലണ്ടന്‍ ‍: കുറ്റകൃത്യങ്ങള്‍ പെരുകുന്ന ഇക്കാലത്ത് നുണ പറയുന്നവരെ കണ്ടെത്തുന്ന കുപ്പായം ബ്രിട്ടീഷ്-നെതര്‍ലന്‍ഡ് ശാസ്ത്രജ്ഞര്‍ സംയുക്തമായി നടത്തിയ ഗവേഷണത്തില്‍ വികസിപ്പിച്ചെടുത്തു. കുറ്റാരോപിതരുടെ ദേഹമാസകലം പൊതിയുന്ന ഈ ഉടുപ്പില്‍ 17 സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.

 

നുണ പരിശോധനയ്ക്കു വിധേയരാകുന്ന കുറ്റാരോപിതരുടെ ശരീര ചലനങ്ങള്‍ ഈ സെന്‍സറുകള്‍ അളക്കും. ഇത് വിലയിരുത്തി നുണ പറയുന്നവരുടെ മനസ്സ് കണ്ടെത്തുവാന്‍ സഹായിക്കുന്നുവെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ഉടുപ്പ് ധരിച്ചിരിക്കുന്നയാളിന്റെ ശരീര ചലനങ്ങള്‍ സെക്കന്റില്‍ 120 എന്ന നിരക്കിലായിരിക്കും സെന്‍സറുകള്‍ അളക്കുക. കുറ്റവാളികളില്‍ പരിഭ്രമം മൂലം ഹൃദയസ്പന്ദനം ഉള്‍പ്പെടെയുള്ള ശരീര ചലനങ്ങള്‍ സാധാരണ നിരക്കിലും വര്‍ദ്ധിക്കും.

 

ഇത് നിരീക്ഷിച്ചാകും നുണ പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക. ഈ ഉടുപ്പ് ധരിച്ചുകൊണ്ടുള്ള പരിശോധന നിലവിലെ നുണ പരിശോധനയേക്കാള്‍ കൂടുതല്‍ കൃത്യതയാര്‍ന്ന ഫലം തരുമെന്നു ശാസ്ത്രജ്ഞന്മാര്‍ കണക്കുകൂട്ടുന്നു. കേംബ്രിഡിജ്, ലങ്കാസ്റ്റര്‍ ‍, അക്ട്രെക്റ്റ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിനു പിന്നില്‍ ‍.

 

ഹാവായില്‍ നടന്ന സയന്‍സ് കോണ്‍ഫ്രന്‍സില്‍ ഈ നുണ കുപ്പായം അവതരിപ്പിക്കുകയും ചെയ്തു. നിലവില്‍ 30,000 ബ്രിട്ടീഷ് പൌണ്ടാണ് ഈ നുണ പരിശോധന കുപ്പായത്തിന്റെ വില. എന്നാല്‍ ആസന്ന ഭാവിയില്‍ ഇത് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനാവുമെന്ന് ഗവേഷകര്‍ പറയുന്നു.

1 thought on “നുണയന്മാരെ കണ്ടെത്തുന്ന കുപ്പായം വികസിപ്പിച്ചെടുത്തു

Leave a Reply

Your email address will not be published.