ലിബിയയില്‍ 13 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

Breaking News Global Middle East

ലിബിയയില്‍ 13 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി
കെയ്റോ: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ ഈജിപ്റ്റുകാരായ 13 ക്രൈസ്തവരെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി.

 

ഈജിപ്റ്റില്‍നിന്നും അഭയാര്‍ത്ഥികളായെത്തിയവരെയാണ് തട്ടിക്കൊണ്ടുപോയത്. അക്രമികള്‍ ആരെന്നു വ്യക്തമല്ല. സര്‍ക്കാരിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായ സായുധ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം പതിവാണ്.

 

ഇതിനിടയിലാണ് സിര്‍ത് നഗരത്തിലെ വസതിയില്‍ നിന്ന് ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയത്. ഈജിപ്റ്റുകാരായ ക്രിസ്ത്യന്‍ വംശജര്‍ക്കുനേരെ മുമ്പും ആക്രമണം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ 7 പേരെ കൊലപ്പെടുത്തിയിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.