യേശുവിനെ വിചാരണ ചെയ്ത കൊട്ടാരം കണ്ടെത്തിയതായി ഗവേഷകര്‍

Breaking News Middle East Top News

യേശുവിനെ വിചാരണ ചെയ്ത കൊട്ടാരം കണ്ടെത്തിയതായി ഗവേഷകര്‍
യെരുശലേം: യേശുവിനെ ഹെരോദാ രാജാവ് വിചാരണ ചെയ്ത കൊട്ടാരം കണ്ടെത്തിയതായി പുരാവസ്തു ഗവേഷകര്‍ ‍. യരുശലേമിലെ ടവര്‍ ഓഫ് ഡേവിഡ് മ്യൂസിയത്തിനു സമീപമുള്ള ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു കെട്ടിടത്തില്‍ നടത്തിയ ഖനനത്തിലാണ് ഹെരോദാവിന്റെ കൊട്ടാരത്തിന്റേതെന്നു കരുതുന്ന അവശിഷ്ടങ്ങള്‍ ലഭിച്ചത്.

 

യോഹന്നാന്റെ സുവിശേഷത്തിലെ കല്‍ത്തളം എന്ന പരാമര്‍ശത്തിന്റെ (യോഹ.19:13) അടിസ്ഥാനത്തിലാണ് ഗവേഷകര്‍ കൊട്ടാരം തിരിച്ചറിഞ്ഞത്. യേശുവിനെ വിസ്തരിച്ച സ്ഥലം ഉടനെ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമെന്നു ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു. ദാവീദിന്റെ ഗോപുരത്തിനു സമീപമാണ് കൊട്ടാരത്തിന്റെ സ്ഥാനം. 15 വര്‍ഷം മുമ്പാണ് കൊട്ടാരം കണ്ടെത്തിയത്. എന്നാല്‍ ഇതിനെ തുടര്‍ന്നുള്ള ഗവേഷണങ്ങളാണ് ഹെരോദാവിന്റെ യരുശലേമിലെ കൊട്ടാരം തിരിച്ചറിയാന്‍ സഹായകരമായത്.

 

പഴയ യെരുശലേമിലാണ് ഹെരോദാവിന്റെ കൊട്ടാരമെന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക് ഏക അഭിപ്രായമായിരുന്നു. എന്നാല്‍ യേശുവിനെ വിചാരണ ചെയ്ത സ്ഥലത്തേക്കുറിച്ചായിരുന്നു തര്‍ക്കം. പൊന്തിയോസ് പീലാത്തോസ് യേശുവിനെ വിചാരണ ചെയ്തതും ഹെരോദാവിന്റെ കൊട്ടാരവളപ്പിലാണെന്ന് ഒരു വിഭാഗം ഗവേഷകര്‍ ഉറച്ചു വിശ്വസിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ടെമ്പിള്‍ മൌണ്ടിലായിരുന്നു വിചാരണ നടന്നതെന്ന വാദവും ഉയര്‍ന്നിരുന്നു. എന്നാല്‍ യോഹന്നാന്റെ സുവിശേഷത്തിലെ “കല്‍ത്തളത്തില്‍ ന്യായാസനത്തില്‍ കൊണ്ടുവന്നു“ എന്നു കാണുന്നതിനാലാണ് അന്തിമതീരുമാനത്തില്‍ എത്തിയത്.

 

ഗവേഷകര്‍ ഉല്‍ഖനനത്തില്‍ ഇവിടെ കല്‍പ്പടവുകള്‍ കണ്ടെത്തി, അതിനാലാണ് ഇത് യേശുവിനെ വിചാരണ നടത്തിയ സ്ഥലമാണെന്ന് ഉറപ്പിക്കുന്നത്. ചാര്‍ലോട്ടിലെ നോര്‍ത്ത് കരോലിന സര്‍വ്വകലാശാലയിലെ പ്രൊഫ. ഷിമോണ്‍ ഗിബ്സണിന്റെ നേതൃത്വത്തിലുള്ള ചരിത്ര ഗവേഷകരാണ് വിചാരണ സ്ഥലം സംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.