യുക്രൈനെ നാറ്റോയില്‍ ചേര്‍ത്താല്‍ മൂന്നാം ലോകമഹായുദ്ധമെന്ന് റഷ്യ
മോസ്കോ: യുക്രൈനെ നാറ്റോയില്‍ അംഗമാക്കിയാല്‍ മൂന്നാം ലോകമഹായുദ്ധമായിരിക്കും ഫലമെന്ന് റഷ്യയുടെ മുന്നറിയിപ്പ്.
യുക്രൈന് സഹായം എത്തിക്കുക വഴി നാറ്റോ സഖ്യ രാഷ്ട്രങ്ങള്‍ ഇതിനായാണ് ശ്രമിക്കുന്നതെന്നും റഷ്യന്‍ ദേശീയ സുരക്ഷാ കൌണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി അലക്സാണ്ടര്‍ വെനേഡിക്പോവ് പറഞ്ഞു.
മനപൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രദ്ധ പിടിച്ചു പറ്റനാണ് ശ്രമം. നാറ്റോയുടെ ഭാഗമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കിയുടെ പ്രഖ്യാപനത്തെത്തുടര്‍ന്നാണ് വെനേഡിക്പോവിന്റെ പ്രതികരണം.
റഷ്യയുടെ മുന്നറിയിപ്പിനെ ലോകം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. യുക്രൈനിനെതിരായി തുടങ്ങിയ ആക്രമണങ്ങളുടെ ഫലം സക്ഷ്യസ്ഥാനത്തെത്താന്‍ കഴിയാത്തതിലും യുക്രൈന്റെ ശക്തമായ ചെറുത്തുനില്‍പും മൂലം റഷ്യക്ക് നാണക്കേടായ സാഹചര്യം നിലനില്‍ക്കുന്നുണ്ട്.
റഷ്യയെ പ്രകോപിക്കുകയാണ് പല പാശ്ചാത്യ രാഷ്ട്രങ്ങളുടെ ശ്രമമെന്നും റഷ്യ ആരോപിക്കുന്നുണ്ട്.

