വീഡിയോ ഗെയിമുകള്‍ കുട്ടികളില്‍ ഹൃദയാഘാതത്തിന് കാരണമാകുന്നുവെന്ന് പഠനം
തുടരെതുടരെ വീഡിയോ ഗെയിമുകള്‍ കളിക്കുന്ന കുട്ടികള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഏറെയെന്ന് പഠന റിപ്പോര്‍ട്ട്.
ഹാര്‍ട്ട് റിഥം സൊസൈറ്റിയുടെ ഔദ്യോഗിക ജേണലായ ഹാര്‍ട്ട് റിഥം, കാര്‍ഡിയാക് ഇലക്ട്രോ ഫിസിയോളജി സൊസൈറ്റി, പീഡിയാട്രിക് ഇലക്ട്രോ ഫിസിയോളജി സൊസൈറ്റി, പീഡിയാട്രിക് ഇലക്ട്രോ ഫിസിയോളജി ആന്‍ഡ് കോണ്‍ജെനിറ്റല്‍ ഇലക്ട്രോ ഫിസിയോളജി എന്നിവ സംയുക്തമായി പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
മണിക്കൂറുകളോളം കളിക്കുന്ന കുട്ടികള്‍ക്ക് ബോധം നഷ്ടപ്പെടുന്ന ഒരു പ്രത്യേക പ്രവണതയും ഗവേഷണത്തില്‍ കണ്ടെത്തി. ഗെയിമിങ്ങുകള്ക്കിടയ്ക്ക് ബോധം നഷ്ടപ്പെടുന്ന അവസരത്തില്‍ കുട്ടികളെ ഹൃദ്രോഗ വിദഗ്ദ്ധരുടെ ചികിത്സയ്ക്ക് വിധേയമാക്കണമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു.
യുദ്ധവുമായി ബന്ധപ്പെട്ട ഗെയിമുകള്‍ കളിക്കുന്ന കുട്ടികളിലാണ് ഇതിനു സാധ്യത ഏറുന്നത്. ഇത്തരം ഗെയിമുകള്‍ കളിക്കുന്ന സമയത്ത് കുട്ടികളുടെ ഹൃദയ സ്പന്ദനം വേഗത്തിലാകുകയും അത് ക്രമേണ ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ഇതാണ് പെട്ടന്നുള്ള ഹൃദയാഘാതത്തിന് കാരണമാകുന്നത്. നിരവധി കേസുകള്‍ വിലയിരുത്തിയതില്‍ 22 കുട്ടികളും ഇത്തരം ഗെയിമുകളില്‍ ഏര്‍പ്പെട്ടിരുന്നതായും ഗവേഷകര്‍ കണ്ടെത്തി.

