ഇറാന്‍ ആണവക്കരാര്‍ ‍: യേശുക്രിസ്തുവിന് നന്ദി അര്‍പ്പിച്ച് ഇറാന്‍ ക്രൈസ്തവര്‍

Breaking News Global Middle East

ഇറാന്‍ ആണവക്കരാര്‍ ‍: യേശുക്രിസ്തുവിന് നന്ദി അര്‍പ്പിച്ച് ഇറാന്‍ ക്രൈസ്തവര്‍
ടെഹ്റാന്‍ ‍: ഇറാന്‍ ലോകത്തെ വന്‍കിട രാഷ്ട്രങ്ങളുമായി ഉണ്ടാക്കിയ ആണവക്കരാറില്‍ സന്തുഷ്ടിപൂണ്ട ഇറാന്‍ ക്രൈസ്തവര്‍ സകലവും യേശുക്രിസ്തുവിനു നന്ദി അര്‍പ്പിക്കുന്നു.

 

ഞങ്ങളുടെ നിരന്തര പ്രാര്‍ത്ഥനയ്ക്കു മറുപടിയാണ് ഈ ആണവ പദ്ധതി കരാറിലൂടെ സാദ്ധ്യമായതെന്ന് കല്‍ദയ ഇറാനിയന്‍ ചര്‍ച്ച് പുരോഹിതന്‍ ഹോര്‍മന്‍ അസിയാനി ബബറൌദി പറഞ്ഞു. രാജ്യത്തെങ്ങും ഇറാനികള്‍ ആഹ്ളാദം പങ്കിടുമ്പോള്‍ അവര്‍ക്കിടയില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരും പങ്കു ചേരുന്നു.

 

ആണവ പദ്ധതിക്കു നിയന്ത്രണമേര്‍പ്പെടുത്തുന്ന സമ്പൂര്‍ണ്ണ ആണവക്കരാറിനാണ് യു.എസ്., ബ്രിട്ടണ്‍ ‍, ചൈന, ഫ്രാന്‍സ്, റഷ്യ, ജര്‍മ്മനി എന്നീ ആറു രാഷ്ട്രങ്ങളുമായി ഇറാന്‍ ധാരണയായത്. കരാര്‍ പ്രാബല്യത്തിലായാല്‍ യു.എസും ഐക്യരാഷ്ട്ര സംഘടനയും, യൂറോപ്യന്‍ യൂണിയനും ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തിന് തിരശ്ശീല വീഴും.

 

ഇത് രാജ്യാന്തര എണ്ണ വിപണിയിലേക്കുള്ള ഇറാന്റെ മടങ്ങി വരവിനും വഴിയൊരുക്കും. 17 ദിവസമായി വിയന്നയില്‍ ഏഴു രാഷ്ട്രങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ആണവക്കരാറിന്റെ രൂപകല്‍പ്പന.

 

യൂറോപ്യന്‍ യൂണിയന്റെ വിദേശനയ മേധാവിയും ചര്‍ച്ചയില്‍ പങ്കെടുത്തു. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി നിലനില്‍ക്കുന്ന ക്രൈസ്തവരുടെ പ്രാര്‍ത്ഥനയ്ക്കു ലഭിച്ച ദൈവത്തിന്റെ മറുപടിയില്‍ ക്രൈസ്തവര്‍ പ്രത്യേക സ്തോത്ര പ്രാര്‍ത്ഥകള്‍ നടത്തി.

Leave a Reply

Your email address will not be published.