കുരുമുളകിന്റെ സുഗന്ധ ഗുണങ്ങള്‍

Breaking News Health

കുരുമുളകിന്റെ സുഗന്ധ ഗുണങ്ങള്‍
കറുത്തപൊന്നായ കുരുമുളകിന്റെ ഗുണവിശേഷങ്ങള്‍ അനവധിയാണ്. നാം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചായയോ കാപ്പിയോ കുടിച്ചാണ് ആ ദിവസം തുടങ്ങുന്നത്.

എന്നാല്‍ തിളപ്പിച്ചാറിയ ഒരു ഗ്ളാസ്സ് വെള്ളത്തില്‍ അല്‍പം കുരുമുളക് പൊടി ചേര്‍ത്തതോ, അല്ലെങ്കില്‍ കുരുമുളകിട്ടു തിളപ്പിച്ച ഒരു ഗ്ളാസ്സ് വെള്ളമോ കുടിക്കുകയാണെങ്കില്‍ ഇരട്ടി ആരോഗ്യ ഗുണങ്ങള്‍ നേടാനാകുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കുരുമുളകുവെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയുണ്ട്.

കുരുമുളക് ഉപയോഗിക്കുമ്പോള്‍ നാവിലെ രസമുകുളങ്ങള്‍ ഉദരത്തില്‍ കൂടുതല്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉദ്പ്പാദിപ്പിക്കാന്‍ പ്രേരണ ഉണ്ടാക്കുന്നു. ഈ ആസിഡ് പ്രോട്ടീനുകളെയും മറ്റു ഭക്ഷണ സാധനങ്ങളേയും ദഹിപ്പിക്കാന്‍ അത്യാവശ്യ ഘടകമാണ്. ഇതുമൂലം വായുക്ഷോഭം, ദഹനമില്ലായ്മ, മലബന്ധം, അതിസാരം, അസിഡിറ്റി മുതലായ പ്രശ്നങ്ങള്‍ക്കുള്ള സാദ്ധ്യത ഇല്ലാതാകുന്നു.

ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ കുരുമുളകുവെള്ളം സഹായിക്കുന്നു. ശരീരത്തിലെ ആന്തരീക അവയവങ്ങള്‍ക്ക് വെള്ളത്തിന്റെ കുറവു കാരണമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഉണ്ടാവുകയില്ല.
ശരീരത്തിന് പ്രതിരോധശഷി വര്‍ദ്ധിപ്പിക്കുന്നു. പനി, ചുമ, അലര്‍ജി സംബന്ധമായ രോഗങ്ങള്‍ അകറ്റുന്നു.

രക്ത ധമനികളില്‍ അടിഞ്ഞുകൂടുന്ന കൊളസ്ട്രോള്‍ നീക്കി രക്തപ്രവാഹം ശക്തമാക്കാന്‍ സഹായിക്കുന്നു.

വയറും, തടിയും കുറയ്ക്കാന്‍ കുരുമുളകുവെള്ളം ഉത്തമമാണ്.
ചര്‍മ്മ കോശങ്ങള്‍ക്ക് ഈര്‍പ്പം നല്‍കുന്നതുവഴി ചര്‍മ്മ സൌന്ദര്യത്തിനും കുരുമുളകുവെള്ളം കുടിക്കുന്നതു പ്രയോജനകരം. കൂടാതെ ആഹാരം കഴിക്കുന്നതിനു മുമ്പ് ഭക്ഷണത്തില്‍ പുതിയതായി പൊടിച്ച കുരുമുളക് ഒരു ടേബിള്‍ സ്പൂണ്‍ ചേര്‍ത്താല്‍ ഭക്ഷണം രുചികരവും ഉദരത്തിന് ആരോഗ്യകരവുമാണ്.

പകര്‍ച്ചപ്പനിയെ എങ്ങനെ പ്രതിരോധിക്കാം
പകര്‍ച്ചപ്പനി ബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക.
മുറികളില്‍ ആവശ്യത്തിന് വായു സഞ്ചാരത്തിനുള്ള സൌകര്യം ഏര്‍പ്പെടുത്തുക.
വായ, മൂക്ക്, കണ്ണ് തുടങ്ങിയ അവയവങ്ങളില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.
പകര്‍ച്ചപ്പനിയ്ക്കുള്ള പ്രതിരോധ വാക്സിന്‍ എടുക്കുക.

പകര്‍ച്ചപ്പനി മാറുന്നതുവരെ പൊതുസ്ഥലങ്ങളിലും, ജോലി സ്ഥലങ്ങളിലും പോകാതിരിക്കുക.
തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും മൂക്കും, വായും ടിഷ്യു പേപ്പറോ, ടൌവ്വലോ ഉപയോഗിച്ചു മറയ്ക്കുക. ഇതിനുപയോഗിച്ച ടൌവ്വലും, പേപ്പറും നശിപ്പിച്ചു കളയുക.