മണക്കാല കണ്‍വന്‍ഷനും ബിരുദദാന സമ്മേളനവും
മണക്കാല: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് അടൂര്‍ -കൊട്ടാരക്കര-ശൂരനാട് സെന്ററുകളുടെയും ബാഹ്യ കേരളാ സഭകളുടെയും സംയുക്ത കണ്വന്ഷന് ജനുവരി 2-6 വരെ ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരി ജൂബിലി ആഡിറ്റോറിയത്തില്‍ നടക്കും.
റവ. റ്റി.ജി. കോശി ഉദ്ഘ്ടനം ചെയ്യും. എല്ലാ ദിവസവും പൊതുയോഗം. 4-ന് ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരിയുടെ ബിരുദദാന സമ്മേളനവും സണ്ടേസ്കൂള്‍ സിഇഎം സംയുക്ത സമ്മേളനവും, വനിതാ സമ്മേളനം, മിഷന് സമ്മേളനം, പാസ്റ്റേഴ്സ് മീറ്റിംഗ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം എന്നിവയും നടത്തപ്പെടുന്നു.
6-ന് സംയുക്ത ആരാധനയോടും കര്‍ത്തൃ മേശയോടുകൂടി സമാപിക്കും. പാസ്റ്റര്‍ റ്റി.ജി. ജെയിംസ് ജനറല്‍ കോര്‍ഡിനേറ്ററായി വിപുലമായ കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു.