നാഷണല്‍ പ്രെയര്‍ മൂവ്മെന്റ് 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന

Breaking News Convention Kerala

നാഷണല്‍ പ്രെയര്‍ മൂവ്മെന്റ് 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന
മല്ലപ്പള്ളി: ഭാരതത്തിന്റെ രക്ഷക്കായും ആഗോളതലത്തിലുള്ള സുവിശേഷീകരണത്തിനായും, സഭയുടെ ശുദ്ധീകരണത്തിനായും നാഷണല്‍ പ്രെയര്‍ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന നടത്തുന്നു.

 

ഏപ്രില്‍ 13 മുതല്‍ മെയ് 5 വരെ മല്ലപ്പള്ളി കീഴ്വായ്പൂര്‍ ശാലേം ചര്‍ച്ച് ഓഫ് ഗോഡ് ഹാളിലാണ് പ്രാര്‍ത്ഥന നടക്കുന്നത്. ഡോ. കെ.പി. പോള്‍ ‍, പാസ്റ്റര്‍ പി.ജി. മാത്യൂസ്, മേജര്‍ ലൂക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

 

കൂടാതെ പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍ ‍, പി.ജെ. ജെയിംസ്, സാം കുമരകം, എം.എ. ജോണ്‍ ‍, പി.ആര്‍ ‍. ബേബി, വര്‍ഗീസ് ബേബി, ഡോ. ജെയ്സണ്‍ തോമസ്, അഡ്വ. ജോണ്‍ മത്തായി തുടങ്ങി 25-ല്‍ അധികം ദൈവദാസന്മാര്‍ വിവിധ സെക്ഷനുകളില്‍ ശുശ്രൂഷിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ ബെന്നി-9961444020.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.