ബൈബിള്‍ തങ്ങളുടെ ജീവിതത്തെ മാറ്റി മറിച്ചതായി കൂടുതല്‍ യു.എസ്. യുവാക്കള്‍
വാഷിംഗ്ടണ്‍: അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി (എബിഎസ്) നടത്തിയ ഒരു പുതിയ പഠനത്തില്‍ ബൈബിള്‍ തങ്ങളുടെ ജീവിതത്തെ മാറ്റി മറിച്ചുവെന്ന് വിശ്വസിക്കുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിച്ചു.
വ്യാഴാഴ്ച പുറത്തിറക്കിയ എബിഎസിന്റെ പഠന പ്രകാരം 18 മുതല്‍ 27 വരെ പ്രായമുള്ള (ജനറല്‍ ഇസഡ്) ചെറുപ്പക്കാര്‍ തങ്ങളുടെ ജീവിതത്തില്‍ ബൈബിള്‍ സ്വാധീനത്തിന്റെ ശക്തി പ്രകടിപ്പിക്കുകയുണ്ടായി.
സ്റ്റേറ്റ് ഓഫ് ബൈബിള്‍ യു.എസ്എ 2024 റിപ്പോര്‍ട്ട് പ്രകാരം തങ്ങളുടെ ജീവിതത്തില്‍ പരിവര്‍ത്തനത്തിന്റെ ഉറവിടം ബൈബിളാണെന്ന് പറഞ്ഞു.
ജനറല്‍ ഇസഡ് യുവാക്കളില്‍ 2023-ല്‍ 50 ശതമാനം ആയിരുന്നുവെങ്കില്‍ 2024-ല്‍ അത് 54 ശതമാനമായി ഉയര്‍ന്നു. എപ്പോഴും തിരക്കേറിയ ഒരു ലോകത്ത് ബൈബിള്‍ നമ്മുടെ ശ്രദ്ധയ്ക്കായി മത്സരിക്കണം.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രത്യേകിച്ച് യുവതലമുറകളില്‍ ദൈവവചനത്തിന്റെ ഇടപഴകല്‍ കുറയുന്നത് ബൈബിള്‍ കാണുമ്പോള്‍ ബൈബിള്‍ സര്‍വ്വേയുടെ അവസ്ഥ ഇത് തെളിയിക്കുന്നു. എബിഎസ് ചീഫ് പ്രോഗ്രാം ഓഫീസര്‍ ജോണ്‍ ഫാര്‍ഖര്‍ പ്ളേക്ക് പ്രസ്താവനയില്‍ പറഞ്ഞു.
എന്നിട്ടും നമ്മുടെ ചെറുപ്പക്കാര്‍ ബൈബിളില്‍ താല്‍പ്പര്യം കാണിക്കുന്നു. അതിനെക്കുറിച്ചുള്ള ജിജ്ഞാസ അതുമായി രൂപാന്തിരപ്പെടുത്തുന്ന ഇപെടല്‍ എന്നിവ കാണിക്കുന്നു. ഞങ്ങള്‍ക്ക് പ്രതീക്ഷിക്കാന്‍ ഒരു കാരണമുണ്ട് പ്ളേക്ക് പറഞ്ഞു.

