നേപ്പാളില്‍ ക്രൈസ്തവര്‍ ഹൈന്ദവ വര്‍ഗീയ പീഢനങ്ങള്‍ക്കിരയാകുന്നു
കാഠ്മാണ്ഡു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ ഹിന്ദു മതമൌലിക വാദികളുടെ ആക്രമണങ്ങള്‍ക്കിരയാകുന്ന സമാനമായ രീതിയില്‍ അയല്‍ രാജ്യമായ നേപ്പാളിലും ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്‍ ഹിന്ദു വര്‍ഗീയ ശക്തികളില്‍നിന്നും പീഢനങ്ങള്‍ക്കിരയാകുന്നതായി ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട്.
നേപ്പാള്‍ ഔദ്യോഗികമായി ഒരു ഹിന്ദു രാഷ്ട്രമല്ലെങ്കിലും1,341,000 ക്രിസ്ത്യാനികള്‍ (ജനസംഖ്യയുടെ 4.4 ശതമാനം) ഉള്‍പ്പെടുന്ന ഈ രാജ്യത്ത് ഹിന്ദു മതം ഭൂരിപക്ഷ മതമായി തുടരുന്നു.
ഇന്ത്യയിലെ ഹിന്ദു ദേശീയ വാദികളായ ചിലര്‍ നേപ്പാളിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ധന സഹായം നല്‍കുന്നതിനു തെളിവുണ്ടെന്നു ഐസിസി പറയുന്നു.
ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളും മുസ്ളീങ്ങളും, ബുദ്ധമതക്കാരും തങ്ങളുടെ പവിത്രനമായ കെട്ടിടങ്ങളും വിശുദ്ധ ചടങ്ങുകളും പ്രത്യേക വ്യക്തികളെയും ഹിന്ദു ഭൂരിപക്ഷം ലക്ഷ്യമിടുന്നതായും ഐസിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
നേപ്പാളില്‍ ഇപ്പോള്‍ ഒരു ഔദ്യോഗിക ഹിന്ദു രാഷ്ട്രമില്ലെങ്കിലും നേപ്പാളിലെ മിക്ക ക്രൈസ്തവ പീഢനങ്ങളും രാജ്യം തിരിച്ചുകൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്ന തീവ്ര ഹിന്ദു ഗ്രൂപ്പുകളില്‍നിന്നാണ്.
പല നേപ്പാളി ക്രിസ്ത്യാനികളും ഹിന്ദു മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു വന്നവരാണ്. അവര്‍ യേശുവിനെ കണ്ടെത്തിയതിനു ശേഷം അവരുടെ കുടുംബങ്ങളുടെ തിരസ്ക്കരണം സഹിക്കുന്നു.
ഓപ്പണ്‍ ഡോര്‍സ് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ അഡ്വക്കസി ഓര്‍ഗനൈസേഷന്‍ പറയുന്നു. നേപ്പാള്‍ സര്‍ക്കാരിനും ഒപ്പം ക്രൈസ്തവര്‍ക്കും വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ഓപ്പണ്‍ ഡോര്‍സ് ആവശ്യപ്പെടുന്നു.

