മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു സുവിശേഷകനെ കൊലപ്പെടുത്തി
കമ്പാല: ഉഗാണ്ടയില്‍ മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്ക് നയിച്ചതിന്റെ പേരില്‍ സുവിശേഷകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.
കിഴക്കന്‍ ഉഗാണ്ടയില്‍ എംബിലെയിലെ കാല്‍വറി ചര്‍ച്ചിലെ അംഗവും തെരുവ് സുവിശേഷകനുമായ കിസ മസോളോ ആണ് മതമൌലിക വാദികളാല്‍ കൊല്ലപ്പെട്ടത്.
മാര്‍ച്ച് 8-ന് കിസ നകലോക്, ബുസജങ്ബാവാന്‍കുബ ജില്ലകളില്‍ സുവിശേഷം പ്രസംഗിച്ചശേഷം വൈകിട്ട് 7 മണിയോടെ വീട്ടിലെത്തി.
ഈ സമയം ഇസ്ളാമിക വസ്ത്രം ധരിച്ച മുഖംമൂടികളായ 7 പേര്‍ വീട്ടില്‍ കടന്നു കയറി ബലമായി പിടിച്ചുകൊണ്ടുപോയതായി മാതാവ് നോറ നന്ദേഗ ക്രിസ്ത്യന്‍ മാധ്യമങ്ങളോടു പറഞ്ഞു.
4 പേര്‍ മകനെ പിടിച്ചുവലിച്ചുകൊണ്ടുപോയി, പുറകില്‍ നിന്ന 3 പേര്‍ അള്ളാഹുവിന് നിങ്ങളുടെ മകനോട് വളരെ അതൃപ്തിയുണ്ട് ഞങ്ങള്‍ അവനെ ശിക്ഷിക്കാന്‍ ഒരുങ്ങുകയാണ് എന്ന് അവര്‍ എന്നോട് പറഞ്ഞു.
പിന്നെ അവര്‍ പോയി. നോറ ഉടന്‍തന്നെ ലോക്കല്‍ കൌണ്‍സില്‍ ചെയര്‍പേഴ്സണോട് വിവരം പറഞ്ഞു. ഉടന്‍തന്നെ ഒരു അന്വേഷക സംഘം ഉണ്ടാക്കി.
4 മണിക്കൂര്‍ തിരച്ചിലിനുശേഷം കിസയുടെ മൃതദേഹം ഒരു കുറ്റിക്കാട്ടില്‍ കണ്ടെത്തി. നോറ പറഞ്ഞു. ജഡത്തിനു സമീപം അറബിയില്‍ ഒരു കുറിപ്പും കണ്ടെത്തി. അറബിയില്‍ നന്നായി അറിയാവുന്ന ഒരാളെ കുറിപ്പ് വായിക്കാന്‍ വിളിച്ചു.
അതില്‍ ഇങ്ങനെ എഴുതിയിരുന്നു ഞങ്ങളുടെ സഹോദരി സഹോദരന്മാരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യരുതെന്ന് ഞങ്ങള്‍ നിനക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പക്ഷെ ഞങ്ങളുടെ മുന്നറിയിപ്പ് ശ്രദ്ധിക്കുന്നതില്‍ നീ പരാജയപ്പെട്ടു. ഇത് ഒടുവില്‍ നിന്റെ ജീവന്‍ നഷ്ടപ്പെടുത്തി എന്നു എഴുതിയിരുന്നു.
സുവിശേഷം പ്രസംഗിക്കുന്നതിനാല്‍ മകനു നേരെ ഭീഷണിയുണ്ടായിരുന്നതായും ഈ വിവരം അറിഞ്ഞപ്പോള്‍ എന്റെ ജീവന്‍ ദൈവത്തിന്റെ കരങ്ങളിലാണെന്നും ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കാനാണ് വിളിക്കപ്പെട്ടതെന്നും അവന്‍ എന്നോടു പറഞ്ഞിരുന്നു.
ഉഗാണ്ടയില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥകളാകുന്നു. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.