റഷ്യ ലക്ഷ്യമിടുന്നത് യുക്രേനിയന്‍ സുവിശേഷ സഭകളെയെന്ന് നേതാക്കള്‍

റഷ്യ ലക്ഷ്യമിടുന്നത് യുക്രേനിയന്‍ സുവിശേഷ സഭകളെയെന്ന് നേതാക്കള്‍

Breaking News Europe

റഷ്യ ലക്ഷ്യമിടുന്നത് യുക്രേനിയന്‍ സുവിശേഷ സഭകളെയെന്ന് നേതാക്കള്‍

ക്വീവ്: യുക്രൈനില്‍ റഷ്യയുടെ ആക്രമണങ്ങള്‍ തുടരുന്നതിനിടെ യുക്രേനിയന്‍ സുവിശേഷ വിഹിത സഭാ നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായ പാവ്ലോ ഉന്‍ഗുവാന്‍ യു.എസ് സെനറ്റ് അംഗങ്ങളുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി യുക്രൈനില്‍ റഷ്യ എങ്ങനെയാണ് ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

റഷ്യന്‍ ഓര്‍ത്തഡോക് സഭ ഒഴികെയുള്ള സഭാ വിശ്വാസികളെ റഷ്യന്‍ സൈന്യം ബഹുമാനിക്കുന്നില്ല. പ്രധാനമായും സുവിശേഷ സഭാ വിഭാഗക്കാരെയാണ് ആക്രമിക്കുന്നത്. യുക്രേനിയന്‍ ഇവാഞ്ചലിക്കല്‍ കണ്‍സര്‍വേറ്റീവ് മൂവ്മെന്റിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായ പാവ്ലോ പറഞ്ഞു.

നാഗരികതയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ദുഷ്ട ശക്തികള്‍ എന്നു വിളിക്കുന്ന പോരാട്ടത്തില്‍ യു.എസിന്റെ പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

സുവിശേഷ സഭാ വിശ്വാസികളെ റഷ്യ പീഢിപ്പിക്കുന്നു. ഞങ്ങള്‍ വെളിച്ചത്തിനും ഇരുട്ടിനുമിടയിലുള്ള അതിര്‍ത്തിയിലാണ്. പടിഞ്ഞാറിനും കിഴക്കിനും ഇടയില്‍, യഹൂദ-ക്രിസ്ത്യന്‍ മൂല്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ട നാഗരികതയ്ക്കിടയിലാണ്.

സെന്‍ റിച്ചാര്‍ഡ് ബ്ളൂ വെന്റല്‍, ഡി-കോണ്‍ ലാന്‍ഡ്സെഗ്രഹാം എന്നിവരുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുമായി പാവ്ലോ കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞയാഴ്ച യുക്രേനിയന്‍ നഗരമായ കുപിയാന്‍സ്കിലെ ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റില്‍ റഷ്യ ബോംബ് വര്‍ഷിച്ചതിനെത്തുടര്‍ന്ന് സഭാ ശുശ്രൂഷകന്‍ യൂറി ക്ളിം കോ ഉള്‍പ്പെടെ 4 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അതുപോലെ കഴിഞ്ഞയാഴ്ച മറ്റൊരു സംഭവവും നടന്നു. ഒഡൈസയില്‍ റഷ്യ ഇറാനിയന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളില്‍ ഒരു ബാപ്റ്റിസ്റ്റ് പാസ്റ്ററുടെ മകളും ചെറുമകനുമടക്കം 12 പേര്‍ കൊല്ലപ്പെട്ടു.

യുക്രൈനിലെ മനുഷ്യാവകാശങ്ങള്‍ക്കായുള്ള പാര്‍ലമെന്റ് കമ്മീഷണര്‍ ദിമിത്രോ ലുബിനറ്റ്സ് പരിപാടിയില്‍ പങ്കെടുത്തവരോട് പറഞ്ഞു.

ബാപ്റ്റിസ്റ്റുകളും പെന്തക്കോസ്തുകാരും ഉള്‍പ്പെടെ സുവിശേഷ വിഹിത സഭാ വിശ്വാസികള്‍ വളരെയധികം പീഢിപ്പിക്കപ്പെട്ടു.

എല്ലാ ഇവാഞ്ചലിക്കല്‍ വിശ്വാസികളെയും ശാരീരികമായി ഉന്മൂലനം ചെയ്യാനാണ് റഷ്യന്‍ സൈന്യം ആവര്‍ത്തിച്ചു ഭീഷണിപ്പെടുത്തുന്നത്. ലുബിനറ്റ്സ് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.