ആള്‍ക്കൂട്ട കൊലപാതകങ്ങള്‍: മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ സുരക്ഷ ഉറപ്പാക്കാന്‍ പാക്കിസ്ഥാന്‍ ദേശീയ അസംബ്ളി പ്രമേയം പാസ്സാക്കി
ഇസ്ളാമബാദ്: ഖൈബര്‍ പക്തൂണ്‍ലെ പ്രവിശ്യയിലെ സ്വത് താഴ്വരയില്‍ ഒരു പ്രാദേശിക വിനോദ സഞ്ചാരിയെ പീഢിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ദാരുണമായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ പൌരന്മാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ പാക്കിസ്ഥാന്‍ ദേശീയ അസംബ്ളി പ്രമേയം പാസ്സാക്കി.
പഞ്ചാബ് പ്രവിശ്യയില്‍നിന്നുള്ള വിനോദ സഞ്ചാരിയെ കഴിഞ്ഞയാഴ്ച ഖുറാന്റെ കോപ്പി കീറിയതിന്റെ പേരില്‍ ജനക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചു കയറി പുറത്തേക്ക് വലിച്ചിഴച്ച് ദേഹത്ത് തീ കൊളുത്തുകയായിരുന്നു.
ഇത്തരം അക്രമങ്ങള്‍ക്കെതിരെ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജു മുഹമ്മദ് ആസ്ഫ് ഈ ആഴ്ച ദേശീയ അസംബ്ളിയോട് ആവശ്യപ്പെട്ടിരുന്നു.
സ്വാതിലും സര്‍ഗോദയിലുംകുറ്റാരോപിതരായ നമ്മുടെ പൌരന്മാര്‍ക്ക് നേരെ അടുത്തിടെ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഈ സഭ ഗൌരവമായി കാണുന്നു.
പ്രമേയം അവതരിപ്പിച്ചുകൊണ്ട് നിയമ മന്ത്രി അസം നസീര്‍ തരാര്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ അടുത്തിടെ വര്‍ദ്ധിച്ചു വരുന്നത് അതീവ ഉത്ക്കണ്ഠാ ജനകമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു പരിഷ്കൃത സമൂഹത്തിലും സഹിക്കാനാവാത്ത ഈ ഭയാനകവും ദാരുണവുമായ സംഭവങ്ങളെ സഭ ശക്തമായി അപലപിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച ഏകകണ്ഠമായാണ് പ്രമേയം പാസ്സാക്കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഴ്ചകള്‍ക്കു മുമ്പ് സര്‍ഗോഡ നഗരത്തില്‍ മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ സമൂഹത്തെ ആള്‍ക്കൂട്ടം ആക്രമിച്ചു.
70 കാരനായ ക്രിസ്ത്യാനിയെ മര്‍ദ്ദിച്ചവശനാക്കി അദ്ദേഹത്തിന്റെ ചെരുപ്പു കട കത്തിച്ചു. നസീര്‍ മസിഹ് എന്ന ആ വ്യക്തി പിന്നീട് മരണത്തിനു കീഴടങ്ങി.
അടുത്തയിടെ ഇതുപോലെ സമാനമായ കൊലപാതകങ്ങളും ആക്രമണങ്ങളും പാക്കിസ്ഥാനില്‍ നടന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ദേശീയ അസംബ്ളി പ്രമേയം പാസ്സാക്കിയത്.
എല്ലാ പൌരന്മാരുടെയും പ്രത്യേകിച്ച് സമൂഹത്തിന്റെ ദുര്‍ബല വിഭാഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഫെഡറല്‍ പ്രവിശ്യാ ഗവണ്മെന്റുകളോട് അഭ്യര്‍ത്ഥിച്ചു.