ഐപിസി സണ്ടേസ്കൂള്‍ ജനറല്‍ ക്യാമ്പ് കോട്ടയത്ത്

Breaking News Convention Kerala

ഐപിസി സണ്ടേസ്കൂള്‍ ജനറല്‍ ക്യാമ്പ് കോട്ടയത്ത്
കുമ്പനാട്: ഐപിസി സണ്ടേസ്കൂള്‍സ് അസോസിയേഷന്‍ ജനറല്‍ ക്യാമ്പ് ഏപ്രില്‍ 30-മെയ് 2 വരെ കോട്ടയം ഐപിസി തിയോളജിക്കല്‍ സെമിനാരിയില്‍ നടക്കും. രാവിലെ 10-ന് ഉദ്ഘാടനം നടക്കും. കുട്ടികള്‍ ‍, കൌമാരക്കാര്‍ ‍, അദ്ധ്യാപകര്‍ ‍/രക്ഷിതാക്കള്‍ എന്നിവര്‍ക്കായി ഒരേ സമയം മൂന്നു സെക്ഷനുകള്‍ നടക്കും.

15-ാം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ബിരുദദാനം മെയ് ഒന്നിനു നടക്കും. ഗാനങ്ങള്‍ ‍, കഥകള്‍ ‍, പപ്പറ്റ് ഷോ, മാജിക് ഷോ, ഗെയിമുകള്‍ ‍, സമ്മാനങ്ങള്‍ ‍, സ്നേഹവിരുന്ന്, ആരാധന, സംവാദം, ചോദ്യോത്തരവേള, പ്രായോഗിക സമീപനം, സോഷ്യല്‍ മീഡിയ, ടീനേജ് പ്രശ്നങ്ങള്‍ , കൌണ്‍സിലിംഗ്, അദ്ധ്യാപക പരിശീലനം എന്നിവ ഉണ്ടായിരിക്കും. മെയ് 2-ന് മൂന്നു മണിക്ക് സമാപന സമ്മേളനം നടക്കും.

ഐപിസി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. തോമസ്, പേട്രണായും, ജോയി താനുവേലില്‍ ജനറല്‍ കണ്‍വീനറായും, പാസ്റ്റര്‍ സണ്ണി ജോര്‍ജ്ജ് ജനറല്‍ കോ-ഓര്‍ഡിനേറ്ററായും, ഡയറക്ടര്‍ കുര്യന്‍ ജോസഫ്, ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജോസ് തോമസ് ജേക്കബ്, ട്രഷറര്‍ അജി കല്ലുങ്കല്‍ ‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ പാസ്റ്റര്‍ സാം വര്‍ഗീസ്, തോമസ് മാത്യു ചാരുവേലില്‍ ‍, അസോസിയേറ്റ് സെക്രട്ടറിമാരായ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റര്‍ സി.റ്റി. ജോണ്‍ ‍, സണ്ണി ഏബ്രഹാം തുടങ്ങിയവര്‍ കണ്‍വീനര്‍മാരുമായി പ്രവര്‍ത്തിക്കുന്നു.