കാമുകിയെ കൊന്നു തലച്ചോര്‍ വറത്തു തിന്നിട്ടും സാത്താന്‍ പ്രത്യക്ഷപ്പെട്ടില്ല, ഒടുവില്‍ ജയില്‍ശിക്ഷ

കാമുകിയെ കൊന്നു തലച്ചോര്‍ വറത്തു തിന്നിട്ടും സാത്താന്‍ പ്രത്യക്ഷപ്പെട്ടില്ല, ഒടുവില്‍ ജയില്‍ശിക്ഷ

Breaking News Europe Top News

കാമുകിയെ കൊന്നു തലച്ചോര്‍ വറത്തു തിന്നിട്ടും സാത്താന്‍ പ്രത്യക്ഷപ്പെട്ടില്ല, ഒടുവില്‍ ജയില്‍ശിക്ഷ
മോസ്ക്കോ: സാത്താന്റെ പ്രീതി ലഭിക്കാനായി കാമുകിയെ കൊന്നു തലച്ചോര്‍ വറത്തുതിന്ന യുവാവിനു 19 വര്‍ഷം തടവു ശിക്ഷ.

പടിഞ്ഞാറന്‍ റഷ്യയിലെ നവ്ഗ്രാഡില്‍ മാസങ്ങള്‍ക്കു മുമ്പാണ് സംഭവം. ദിമിത്രി ലച്ചിന്‍ (23) ആണു കാമുകി ഓള്‍ഗബുദു നോവയെ കൊലപ്പെടുത്തിയതിനു ശിക്ഷിക്കപ്പെട്ടത്. കാമുകനോടൊപ്പം അവധി ആഘോഷിക്കാനെത്തിയപ്പോഴാണ് ഓള്‍ഗ ക്രൂരമായി കൊല്ലപ്പെട്ടത്.

ഓള്‍ഗയുടെ ഫ്ളാറ്റില്‍ അത്താഴശേഷം ബെന്‍ കുപ്പികൊണ്ട് കാമുകിയുടെ തല അടിച്ചു തകര്‍ക്കുകയായിരുന്നു. തുടര്‍ന്നു സാത്താന്‍ വചനങ്ങള്‍ അവരുടെ ശരീരത്തില്‍ എഴുതിച്ചേര്‍ത്തു. തുടര്‍ന്നു സാത്താന്‍ ആചാരത്തിന്റെ ഭാഗമായി ഓള്‍ഗയുടെ രക്തം ദിമിത്രി കുടിച്ചു.

തലച്ചോര്‍ വറുത്തുതിന്നുകയും ചെയ്തു. മനുഷ്യ മാംസത്തിന്റെ രുചി ഇഷ്ടപ്പെട്ടെന്നും അതു വീണ്ടും കഴിച്ചെന്നും ഇയാള്‍ കോടതിയില്‍ സമ്മതിക്കുകയുണ്ടായി.

ക്രൂരമായ കൊലപാതകത്തിനുശേഷം ദിമിത്രി സാത്താനെ കാത്തിരുന്നെങ്കിലും വന്നില്ലെന്നു പറഞ്ഞു. ഇന്റര്‍നെറ്റിലൂടെയാണു ഇയാള്‍ സാത്താന്‍ സേവയുടെ കടുത്ത ആരാധനകനായി മാറിയത്.

തുടര്‍ന്നാണ് സാത്താനെ പ്രീതിപ്പെടുത്താനായി ഈ മഹാപാതകം ചെയ്തത്. ദിമിത്രി കൊലപാതകത്തിനുശേഷം ഓള്‍ഗയുടെ തലച്ചോറില്‍നിന്നുമെടുത്ത രക്തംകൊണ്ട് വീടിന്റെ വാതിലില്‍ സാത്താന്റെ അടയാളങ്ങള്‍ വരച്ചതായി ദൃക്സാക്ഷിയായ അലക്സാണ്ട്ര ദെവോവ (21) എന്ന പെണ്‍കുട്ടി പറഞ്ഞു.