യമനില്‍ ജനം ക്രിസ്തുവിങ്കലേക്കു കടന്നുവരുമ്പോള്‍ ഹൂത്തികള്‍ അടിച്ചമര്‍ത്തുന്നു
സനാ: അറബ് രാഷ്ട്രമായ യെമനില്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന പ്രവര്‍ത്തനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. മുസ്ളീം ഭൂരിപക്ഷ രാഷ്ട്രമായ യമനില്‍ നിരവധി ആളുകള്‍ യേശുക്രിസ്തുവിങ്കലേക്ക് കടന്നുവരുന്നുണ്ട്.
കടുത്ത ഇസ്ളാമിക നിയന്ത്രണങ്ങളും നിയമങ്ങളും അവഗണിച്ചുകൊണ്ട് രഹസ്യമായി കര്‍ത്താവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്നവര്‍ അനേകരാണ്. ബുധനാഴ്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂനപക്ഷങ്ങളായ യഹൂദരെയും ബഹായികളെയും നാടുകടത്തിയശേഷം ഹൂത്തികള്‍ ക്രിസ്തുമാര്‍ഗ്ഗത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരെ അടിച്ചമര്‍ത്തുന്നു.
പ്രത്യേകിച്ച് യമനിലെ ഹൂത്തി ഭീകര സംഘടനയുടെ നിതന്ത്രണത്തിലുള്ള സനയില്‍ ക്രിസ്ത്യാനികളെ ആസൂത്രിതമായി അറസ്റ്റു ചെയ്യുകയും പീഢിപ്പിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് വിശദീകരിക്കുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഡസന്‍ കണക്കിനു ക്രിസ്ത്യാനികള്‍ അറസ്റ്റിലായതായി പ്രാദേശിക ശ്രോതസ്സുകളെയും നിയമപരമായ പ്രസ്താവനകളെയും ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
യമനിലെ ദേശീയ ന്യൂനപക്ഷ കൌണ്‍സില്‍ അറസ്റ്റുകളെ അപകടകരമായ വര്‍ദ്ധനവ് എന്നു വിശേഷിപ്പിച്ചു. 20-മത്തെ നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ യമനില്‍ 50,000 പേരുണ്ടായിരുന്ന ജനസംഖ്യയാണ് രാജ്യത്ത് ജീവിച്ചിരുന്നത്.
വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. ബഹായ് വിശ്വാസത്തിലുള്ളവരെ ഭ്രാന്തന്മാരായി മുദ്രകുത്തി പീഢനം നടത്തി നാടു കടത്തുന്നു. ഇപ്പോള്‍ യേശുവില്‍ വിശ്വാസം അര്‍പ്പിച്ച വിശ്വാസികളെ പീഢിപ്പിക്കുന്നു.
പ്രത്യേകിച്ച് ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു വരുന്നവരെ തിരഞ്ഞുപിടിച്ച് അടിച്ചമര്‍ത്തുന്നു. യമനില്‍ 99.9 ശതമാനം പേരും മുസ്ളീങ്ങളാണ്. ഇതില്‍ 92.8 ശതമാനം അറബികളാണ്. ക്രൈസ്തവര്‍ 0.1 ശതമാനം മാത്രമാണ്.

