ബൈബിള്‍ വിവര്‍ത്തകര്‍ ബൈബിള്‍ കള്ളക്കടത്തുകാരാകുന്നു; കര്‍ത്താവിനുവേണ്ടി
ദൈവവചനം എത്താത്ത ഒട്ടനവധി പ്രദേശങ്ങളുണ്ട് വിവിധ രാജ്യങ്ങളില്‍. വളരെ പ്രതികൂലവും നിയമ തടസ്സങ്ങളും മൂലം ദൈവവചനം പരമാവധി ആളുകളിലേക്ക് എത്തിക്കാനായി അഹോരാത്രം അദ്ധ്വാനിക്കുന്ന ഒരു വിഭാഗം ദൈവദാസന്മാരും വിശ്വാസികളുമുണ്ട്.
അവര്‍ തങ്ങളുടെ ജീവനേക്കാള്‍ വലുതായി കര്‍ത്താവിന്റെ വേലയെ കാണുന്നു എന്നതാണ് അഭിമാനകരം. ദൈവവചനത്തിനും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണങ്ങളുള്ള മിഡില്‍ ഈസ്റ്റിലും വടക്കന്‍ ആഫ്രിക്കയിലും വളരെ അപകടകരമായ അവസ്ഥയിലൂടെ ദൈവവചനം ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന മിഷന്‍ സംഘടനയാണ് വിക്ളിഫ് അസ്സോസിയേറ്റ്സ്.
സംഘടനയുടെ പ്രവര്‍ത്തകര്‍ സുവിശേഷത്തിനു നിയന്ത്രണങ്ങളുള്ള ഈ രാജ്യങ്ങളില്‍ ബൈബിളുകള്‍ ജനങ്ങളുടെ പ്രാദേശിക ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തുകൊണ്ട് അവരുടെ ഹൃദയങ്ങളിലേക്ക് ദൈവവചനം എത്തിക്കുന്ന ശുശ്രൂഷ ചെയ്യുന്നത് വളരെ ക്ളേശകരം തന്നെയാണ്.
പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ളവരെ കണ്ടെത്തി അവരെ ദൌത്യം ഏല്‍പ്പിക്കുന്നു. കര്‍ത്താവിന്റെ വേലയ്ക്ക് ശുഷ്ക്കാന്തിയുള്ള സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ പലരെയും ഈ ശുശ്രൂഷയിലേക്ക് ഭാഗഭാക്കുകളാക്കുന്നു. ദൈവവചനം അനേക ജീവിതങ്ങളെ മാറ്റിയെടുക്കുന്നു.
വിവര്‍ത്തകനായ തബിഥ പ്രെയ്സ് പറയുന്നു. ഞങ്ങള്‍ ഒളിവില്‍ കഴിഞ്ഞുകൊണ്ടാണ് ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്നത്.
തബിഥ പറയുന്നു. ബൈബിള്‍ പ്രാദേശിക ഭാഷയിലേക്ക് തര്‍ജ്ജിമ ചെയ്തശേഷം അത് പേപ്പറുകളില്‍ അച്ചടിച്ചുകൊണ്ടു പോകുന്നത് സുരക്ഷിതമല്ല.
അധികാരികളാല്‍ പിടിക്കപ്പെടും. അതിനാല്‍ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയാണ് ദൈവവചനവുമായി മറ്റു സ്ഥലങ്ങളിലേക്കു പോകുന്നത്. അവര്‍ പറയുന്നു.
പ്രിന്റു ചെയ്തു കഴിഞ്ഞാല്‍ അതീവ രഹസ്യമായി വിതരണം ചെയ്യുന്നു. ഇപ്പോള്‍ 13 ഭാഷകളിലായി വിക്ളിഫ് ബൈബിള്‍ വിവര്‍ത്തന പ്രവര്‍ത്തനത്തിലാണ്.