യുദ്ധ സാഹചര്യം: ലെബനനിലെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ യു.കെ. മിഷന്‍ സംഘടന

യുദ്ധ സാഹചര്യം: ലെബനനിലെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ യു.കെ. മിഷന്‍ സംഘടന

Asia Breaking News Europe

യുദ്ധ സാഹചര്യം: ലെബനനിലെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ യു.കെ. മിഷന്‍ സംഘടന

ലണ്ടന്‍: മിഡില്‍ ഈസ്റ്റില്‍ നിലനില്‍ക്കുന്ന അസ്ഥിരവും അപകടകരവുമായ ഒരു സാഹചര്യത്തിനിടയില്‍ യു.കെ ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രിയായ ഹെല്‍പ് ദി പെര്‍സിക്യൂഷന്‍ (എച്ച്ടിപി) ലെബനനില്‍ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെയും മറ്റഉള്ളവരെയും പീഢനങ്ങളില്‍നിന്നും സംഘര്‍ഷങ്ങളില്‍നിന്നും രക്ഷപെടാന്‍ സഹായിക്കുന്നു.

യിസ്രായേലിനെതിരെ പോരാടുന്ന ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ഇസ്ളാമിക് ഭീകര സംഘടനയുടെ ആസ്ഥാനം ലെബനന്‍ ആണ്. രാജ്യത്ത് ഗണ്യമായ ക്രിസ്ത്യന്‍ ജനസംഖ്യയുണ്ട്.

കൂടാതെ നിരവധി ക്രിസ്ത്യാനികള്‍ താരതമ്യേന സുരക്ഷിതമായ ഒരു സങ്കേതമായാണ് കാണുന്നത്. അതിനാല്‍ രാജ്യത്ത് ദുര്‍ബലരായ ആളുകള്‍ക്ക് പ്രായോഗികവും ആത്മീയവുമായ പിന്തുണ നല്‍കുന്നതിനായി എച്ച്ടിപി ലെബനനില്‍ ഒരു അടിത്തറ സ്ഥാപിച്ചു.

പ്രത്യേകിച്ചു വീടുകളില്‍നിന്നും പാലായനം ചെയ്യുന്നവര്‍ക്ക് യുദ്ധ അഭയ കേന്ദ്രങ്ങളില്‍ അടിയന്തിര സുരക്ഷിതമായ അഭയം സംഘടന നല്‍കുന്നു.

സത്യത്തില്‍ അവര്‍ക്ക് ഒന്നുമില്ല. സമ്പദ് വ്യവസ്ഥയില്ല, സമാധാനമില്ല, അവര്‍ നിരാശയിലാണ്. എല്ലാം മാറ്റാന്‍ കഴിയുന്ന ഒരേയൊരു കാര്യം കര്‍ത്താവായ യേശുക്രിസ്തു മാത്രമാണ്. നമുക്ക് അവനെ വേണം.

യേശുവല്ലാതെ മറ്റൊന്നിനും ഈ അവസ്ഥ മാറ്റാന്‍ കഴിയില്ല. എച്ച്ടിപിയുടെ ഫീല്‍ഡ് മിഷന്‍ നേതാവ് അമിന്‍ പറഞ്ഞു. ലെബനനില്‍ ആഴ്ചതോറും പച്ചക്കറികളുടെ ട്രക്ക് ലോഡ് സംഘടിപ്പിക്കുന്നുണ്ട്.

രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ച സീഡ്സ് ഓഫ് ഹോപ്പ് ഫാം എന്ന പരിപാടി വ്യാപകമാക്കുകയാണ്. കൂടാതെ ഭക്ഷണം, തൊഴില്‍ പരിശീലനം, മരുന്നുകള്‍, അത്യാവശ്യ പരിചരണങ്ങള്‍, വിശ്വാസികളെ ശക്തിപ്പെടുത്തുന്ന ദൈവവചനവും ഉപദേശവും, ബൈബിളുകളും, മറ്റ് ക്രിസ്തീയ പുസ്തകങ്ങളും നല്‍കി വരുന്നു അദ്ദേഹം പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.