ലോകത്തിലെ ഏറ്റവും സമ്പന്നനായ നായ ഗുന്തര്‍ ആറാമന്‍; ആസ്തി 3,356 കോടി

ലോകത്തിലെ ഏറ്റവും സമ്പന്നനായ നായ ഗുന്തര്‍ ആറാമന്‍; ആസ്തി 3,356 കോടി

Breaking News Europe

ലോകത്തിലെ ഏറ്റവും സമ്പന്നനായ നായ ഗുന്തര്‍ ആറാമന്‍; ആസ്തി 3,356 കോടി

ലോകത്തിലെ ഏറ്റവും സമ്പന്നനായ നായ എന്ന പദവിയില്‍ ഒരാളുണ്ട്. ഗുന്തര്‍ ആറാമന്‍ എന്നാണ് ഈ ധനികന്‍ നായയുടെ പേര്. സ്വന്തമായി സ്വകാര്യ ജെറ്റ്, ഒരു യാച്ച്, കണ്‍വെര്‍ട്ടിബിള്‍ ബിഎംഡബ്ളിയു, മറ്റ് വിലയേറിയ വസ്തുക്കള്‍ എന്നിവ ഗുന്തറിന്റെ ആസ്തിയിലെ ഐറ്റംസാണ്.

നിലവില്‍ 400 മില്യണ്‍ യു.എസ്. ഡോളര്‍ (ഏകദേശം 3356 കോടി രൂപ) ആണ് ഗുന്തറിന്റെ ആകെ സ്വത്ത്. ഒരു ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായയ്ക്ക് എങ്ങനെ ഇത്ര സ്വത്തെന്ന് ഏവരും ചിന്തിച്ചിട്ടുണ്ടാകും. അതൊരു വിസ്മയകരമായ ചരിത്രം തന്നെയാണ്.

ഇറ്റലിയിലെ കൌണ്ടിന്‍ കാര്‍ലോട്ട ലിബെന്‍സ്റ്റൈന്‍ എന്ന ധനികയുടെ മകന്‍ അകാലത്തില്‍ മരണപ്പെട്ടു. അതോടെ അവര്‍ക്ക് അനന്തരാവകാശികള്‍ ഇല്ലാതെയായി.

1992-ല്‍ ആയിരുന്നു മരണം. ഇവരുടെ നായയായിരുന്ന ഗുന്തര്‍ മൂന്നാമന് അവര്‍ തന്റെ സ്വത്ത് എഴുതിവച്ചു. മാത്രമല്ല അത് വിവേകപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ തന്റെ സുഹൃത്തിന്റെ മകന്‍ മൌറിസിയോ മിയാനെ ചുമതലപ്പെടുത്തി. മൌറിസിയോ വിശ്വസ്തനായിരുന്നു. കാലങ്ങള്‍ കടന്നു പോയി.

30 വര്‍ഷങ്ങള്‍ക്കിപ്പുറം 80 മില്യണ്‍ ആയിരുന്ന സ്വത്തിനെ അയാള്‍ 400 മില്യണിലെത്തിച്ചു. ഇതിനിടയില്‍ ഗുന്തര്‍ മൂന്നാമന്‍ ചത്തു. ഗുന്തര്‍ ആറാമന്‍ ഗുന്തര്‍ മൂന്നാമന്റെ കൊച്ചു മകനാണ്.

അങ്ങനെ ലോകത്തിലെ ഏറ്റവും ധനികനായ നായ എന്ന പദവിയില്‍ ഗുന്തര്‍ ആറാമന്‍ ഇരിക്കുന്നു. ഗുന്തറിനെ സംരക്ഷിക്കാന്‍ 27 ജീവനക്കാരാണുള്ളത്.

ഗുന്തറിന്റെ സ്വത്ത് നിയന്ത്രിക്കുന്നത് മനുഷ്യരായ ട്രസ്റ്റിമാരുടെ ഒരു ബോര്‍ഡാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.