ഒക്ടോബര്‍ 7 കൂട്ടക്കൊല; സത്യം പറയാന്‍ മുന്‍ മുസ്ളീം ഈജിപ്ഷ്യന്‍
2023 ഒക്ടോബര്‍ 7-ന് ഹമാസ് തീവ്രവാദികള്‍ നടത്തിയ യിസ്രായേല്‍ കൂട്ടക്കൊലയുടെ സത്യാവസ്ഥ തുറന്നു കാട്ടാനായി ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ മുസ്ളീമായി ജനിച്ച ഈജിപ്ഷ്യന്‍ ചലച്ചിത്രകാരന്.
സത്യം പറയണം മജീദ് അല്‍ ഷാഫ്രി ഒരു പ്രമുഖ ക്രിസ്ത്യന്‍ മാദ്ധ്യമത്തോട് പറഞ്ഞു. യിസ്രായേലിന് എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്.
എന്റെ ജീവന് രക്ഷിക്കാന്‍ ദൈവം യിസ്രായേലിനെ ഉപയോഗിച്ചു. ഈജിപ്റ്റില്‍ ജനിച്ച് മുസ്ളീമായി വളര്‍ന്ന മജീദ് പിന്നീട് രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായിത്തീര്‍ന്ന വ്യക്തിയാണ്.
വിശ്വാസത്തിന്റെ പേരില്‍ പീഢിപ്പിക്കപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം യിസ്രായേലിലേക്ക് പാലായനം ചെയ്തു.
കാരണം മിഡില്‍ ഈസ്റ്റില്‍ തനിക്ക് അഭയം കണ്ടെത്താന്‍ കഴിയുന്ന ഒരേയൊരു ഇടമാണ് ഇത്. ഇപ്പോള്‍ അദ്ദേഹം കാനഡയിലാണ്.
വണ്‍ ഫ്രീ വേള്‍ഡ് എന്ന ഇന്റര്‍നാഷണല്‍ മനുഷ്യാവകാശ സംഘടനയുടെ സ്ഥാപകനും അഭിഭാഷകനുമായി സേവനം ചെയ്യുമ്പോഴും ഒക്ടോബര്‍ 7 ആ ദിവസത്തെക്കുറിച്ച് മജീദ് നിര്‍മ്മിച്ച “ഡൈയിംഗ് ടു ലൈഫ്” എന്ന സിനിമ ഈ പോരാട്ടത്തില്‍ തങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് യിസ്രായേലികളെ അറിയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
മജീദിന്റെ ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ഡൈയിംഗ് ടു ലൈഫ് എന്ന പ്രൊജക്ടിനെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടു.

