ഗാസയില്‍ 20,000 ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടു
യിസ്രായേലും ഹമാസും തമ്മിലുള്ള കഴിഞ്ഞ ആഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ കണക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി.
ഇതുവരെ ഗാസയില്‍ 46,600 ലധികം ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെടുന്ന ഹമാസിന്റെ പിന്തുണയുള്ള ആരോഗ്യ അധികാരികളെക്കുറിച്ചുള്ള ചര്‍ച്ചയുടെ വിവരം പുറത്തുവന്നിട്ടുണ്ട്.
അവരില്‍ പകുതിയിലധികം പേരും സ്ത്രീകളോ കുട്ടികളോ മുതിര്‍ന്നവരോ ആണെന്ന് തിരിച്ചറിഞ്ഞു. ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും മേല്‍ വിവരിച്ച മൂന്നു കൂട്ടരാണെന്ന് ഐക്യരാഷ്ട്ര സഭയും നവംബറില്‍ പറഞ്ഞിരുന്നു.
ഒക്ടോബര്‍ 7 മുതല്‍ കുറഞ്ഞത് 20,000 ഹമാസ് പോരാളികളെ കൊന്നതായി യിസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. സിവിലിയന്‍, തീവ്രവാദി നാശനഷ്ടങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണ് ഒരു പ്രധാന പ്രശ്നം.
മരിച്ച എല്ലാ ഗാസ്സക്കാരും രക്ത സാക്ഷികള്‍ ആണെന്നു ഹമാസ് അവകാശപ്പെടുന്നു. മരിച്ചവരില്‍ 50 ശതമാനത്തോളം ഹമാസ് പോരാളികളാണെന്ന് പ്രമുഖ സൈനിക വിദഗ്ദ്ധന്‍ ആന്‍ഡ്രു ഫോക്സ് ഐഡിഎഫിന്റെ കണക്കുകളോട് യോജിക്കുന്നു.
സംഘത്തിലം 40,000 പോരാളികളില്‍ പകുതിയോളം പേര്‍ കൊല്ലപ്പെട്ടതായി സെപ്റ്റംബറില്‍ ഒരു ഹമാസ് കമാന്‍ഡര്‍ സമ്മതിച്ചിരുന്നു.
ഇത് കൃത്യമായ കണക്കാണെങ്കില്‍ പൌരന്മാരും തീവ്രവാദികളും തമ്മിലുള്ള അനുപാതം ഏകദേശം 1:1 ആണെന്ന് നിര്‍ദ്ദേശിക്കുന്നു. അദ്ദേഹം പറഞ്ഞു.

