എസി ഹെല്‍മറ്റ് നിര്‍മ്മിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍
വഡോദര: രാജ്യത്ത് ചൂട് കൂടിവരുമ്പോള്‍ പകല്‍ നേരത്ത് ആശ്വാസം ലഭിക്കാനായി ഒരു പുത്തന്‍ കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍.
വഡോദര ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാര്‍ത്ഥികളാണ് ഈ അഭിമാന കണ്ടുപിടിത്തത്തിനു പിന്നില്‍.
എയര്‍ കണ്ടീഷന്‍ സംവിധാനമുള്ള ഹെല്‍മറ്റുകളാണ് ഐഐഎം വഡോദരയിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചത്.
ബാറ്ററി ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. ഒറ്റത്തവണ ഫുള്‍ ചാര്‍ജ്ജില്‍ എട്ടു മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയും.
നിലവില്‍ ട്രാഫിക് പോലീസുകാര്‍ക്കാണ് ഈ ഹെല്‍മെറ്റ് നല്‍കിയിരിക്കുന്നത്. പകല്‍ സമയത്ത് ജോലി ചെയ്യുന്ന 450 പോലീസുകാര്‍ക്കാണ് ചൂടില്‍നിന്നും രക്ഷനേടാന്‍ എസി ഹെല്‍മെറ്റ് നല്‍കിയിരിക്കുന്നത്.
ചൂട് സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുന്നതിനും ശരീര താപനില നിയന്ത്രിക്കാനും ഇവ സഹായകരമാണ്. 2023-ല്‍ അഹമ്മദാബാദ് ട്രാഫിക് പോലീസ് സമാനമായ രീതിയില്‍ മറ്റൊരു പദ്ധതി നടപ്പിലാക്കിയിരുന്നു.
അരയില്‍ ധരിക്കുന്ന ബാറ്ററി പായ്ക്ക് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബെല്‍റ്റ് ഇന്‍ ഫാനുകള്‍ ഉള്ള പ്രത്യേക ഹെല്‍മെറ്റുകളും നിര്‍മ്മിക്കുന്നു.