ലോകത്ത് ഏറ്റവും സമാധാനപൂര്‍ണ്ണമായ രാജ്യം ഐസ്ളാന്റ്, ഇന്ത്യ 136-ാം സ്ഥാനത്ത്

Asia Breaking News Top News

ലോകത്ത് ഏറ്റവും സമാധാനപൂര്‍ണ്ണമായ രാജ്യം ഐസ്ളാന്റ്, ഇന്ത്യ 136-ാം സ്ഥാനത്ത്
സിഡ്നി: ആഗോള സമാധാന സൂചികയില്‍ ഒന്നാം സ്ഥാനം ഐസ്ളാന്റിന്. ഇന്ത്യയ്ക്ക് 136-ാം സ്ഥാനം. ലോകത്ത് സമാധാനം പുലര്‍ത്തുന്ന രാഷ്ട്രങ്ങളുടെ നിലവാരം പരിശോധിക്കുന്ന ആസ്ട്രേലിയ ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്‍ഡ് ഇക്കണോമിക്സിന്റെ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് ഈ വിവരം.

ലോക സമാധാന സൂചികയുടെ 12-ാം എഡീഷനാണ് കഴിഞ്ഞ ദിവസം സ്ഥാപനം പുറത്തു വിട്ടത്. 163 രാജ്യങ്ങളുടെ പട്ടികയില്‍ ലോകത്ത് ഏറ്റവും സമാധാനപൂര്‍ണ്ണായ രാജ്യം ഐസ്ളാന്റാണെന്ന് പട്ടിക പറയുന്നു. ഇന്ത്യയുടെ സ്ഥാനം 136 ആണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യ 137-ാം സ്ഥാനത്തായിരുന്നു.

പാക്കിസ്ഥാന്‍ കഴിഞ്ഞ വര്‍ഷം 152-ാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ 151-ാം സ്ഥാനത്താണ്. 2008 മുതല്‍ ഐസ്ളാന്റിനു തന്നെയാണ ഈ സ്ഥാനം ലഭിക്കുന്നത്. ന്യൂസിലാന്റ്, ഓസ്ട്രിയ, പോര്‍ച്ചുഗല്‍ ‍, ഡെന്മാര്‍ക്ക് എന്നിവയാണ് ആദ്യ അഞ്ചു വരെയുള്ള സ്ഥാനങ്ങളിലുള്ളത്.

ആഭ്യന്തര യുദ്ധത്തില്‍ പ്രതിസന്ധി നേരിടുന്ന സിറിയയാണ് ഏറ്റവും പിന്നിലുള്ളത്. കഴിഞ്ഞ 6 വര്‍ഷവും ഈ രാജ്യത്തിനു തന്നെയാണ് ഈ സ്ഥാനം. അശാന്തിയുടെ കാര്യത്തില്‍ സിറിയയ്ക്കു തൊട്ടു പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാന്‍ ‍, ദക്ഷിണ സുഡാന്‍ ‍, ഇറാക്ക്, സോമാലിയ എന്നിവയാണ്.

സമാധാനത്തിന്റെ കാര്യത്തില്‍ അമേരിക്ക 121-ാം സ്ഥാനത്ത് മാത്രമാണുള്ളത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.