തടാകത്തില്‍ സ്നാന ശുശ്രൂഷയ്ക്കിടയില്‍ പാസ്റ്ററെ മുതല കടിച്ചുകൊന്നു

Africa Asia Breaking News Top News

തടാകത്തില്‍ സ്നാന ശുശ്രൂഷയ്ക്കിടയില്‍ പാസ്റ്ററെ മുതല കടിച്ചുകൊന്നു
അര്‍ബ മിഞ്ച്: എത്യോപ്യയില്‍ തടാകത്തില്‍ സ്നാന ശുശ്രൂഷ നിര്‍വ്വഹിച്ചുകൊണ്ടിരുന്ന പ്രാദേശിക പെന്തക്കോസ്തു സഭയുടെ പാസ്റ്ററെ മുതല കടിച്ചുകൊന്നു.

ഞായറാഴ്ച രാവിലെ എത്യോപ്യയിലെ മെര്‍കെബ് താബിയ ജില്ലയിലെ അര്‍ബ മിഞ്ച് നഗരത്തിനു സമീപമുള്ള അബായി തടാകത്തില്‍ സ്നാന ശുശ്രൂഷ നിര്‍വ്വഹിച്ച പാസ്റ്റര്‍ ഡോക്കോ എഷിറ്റിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. എഷിറ്റിയുടെ സഭയിലെ 80 ഓളം ആളുകള്‍ സ്നാന ശുശ്രൂഷയ്ക്കായി എത്തിയിരുന്നു.

തടാകത്തിലിറങ്ങിയ എഷിറ്റി പ്രാര്‍ത്ഥിച്ച ശേഷം ആദ്യം ഒരാളെ സ്നാനപ്പെടുത്തി കരയില്‍ വിട്ടു. അടുത്തയാളെ സ്നാനപ്പെടുത്തുവാനുള്ള ഒരുക്കത്തിനിടയില്‍ വെള്ളത്തിനടിയിലൂടെ വന്ന മുതല എഷിറ്റിയെ കടിച്ചു വലിച്ചുകൊണ്ടു പോവുകയായിരുന്നു.

പിന്നീട് നാട്ടുകാരുടെ നേതൃത്വത്തില്‍ മീന്‍ വല ഉപയോഗിച്ച് വെള്ളത്തില്‍ ചെന്ന് എഷിറ്റിയുടെ ജഡം കണ്ടെടുക്കുകയായിരുന്നു. ദേഹമാസകലം മുറിവേറ്റ നിലയിലായിരുന്നു ജഡം കണ്ടെടുത്ത്.

മുതലകളുടെ വലിയ സാന്നിദ്ധ്യമുള്ള സ്ഥമാണ് ഇവിടമെന്ന് നാട്ടുകാര്‍ പറയുന്നു. ആഫ്രിക്കയില്‍ ഇത്തരത്തില്‍ ധാരാളം സംഭവങ്ങള്‍ വര്‍ഷം തോറുമുണ്ടാകാറുണ്ടെന്നു അധികാരികള്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.