ഛത്തീസ്ഗഢ്: ക്രിസ്തുവിനെ ഉപേക്ഷിക്കാന്‍ വിസമ്മതിച്ച 15 കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ നിഷേധിച്ചു
ബസ്തര്‍: ഛത്തീസ്ഗഢ് സംസ്ഥാനത്തെ കൌണ്‍സില്‍ അധികാരികള്‍ ക്രിസ്തുവിനെ ത്യജിച്ച് പ്രാദേശിക ഹിന്ദു ദൈവത്തെ ആരാധിക്കാന്‍ വിസമ്മതിക്കുന്ന 15 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് അടിസ്ഥാന മനുഷ്യാവകാശ സൌകര്യങ്ങള്‍ നിഷേധിച്ചതായി ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ നാസ്പാല്‍ ഗ്രാമത്തിലെ സ്ഥിര താമസക്കാരായ 15 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഗ്രാമപഞ്ചായത്ത് (വില്ലേജ് കൌണ്‍സില്‍) അതോറിട്ടി പുറപ്പെടുവിച്ച സാമൂഹിക-സാമ്പത്തിക ബഹിഷ്ക്കരണ ഉത്തരവ് മൂന്നു മാസമായി അനുഭവിച്ചതായി ഐസിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രിസ്ത്യന്‍ വിശ്വാസം ഉപേക്ഷിക്കണമെന്നും അല്ലെങ്കില്‍ സാമൂഹിക-സാമ്പത്തിക ബഹിഷ്ക്കരണം നേരിടേണ്ടി വരുമെന്നും ഗ്രാമ പഞ്ചായത്ത് വില്ലേജ് കൌണ്‍സില്‍ ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയതായി കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള അഭിഭാഷകര്‍ ലോക്കല്‍ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ഗ്രാമ പഞ്ചായത്ത് ഗ്രാമത്തില്‍നിന്ന് ഓടിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം, മാര്‍ക്കറ്റ്, പലചരക്ക് കടകള്‍, തൊഴില്‍ എന്നിവ നിഷേധിക്കുന്നതായി ആക്ഷേപമുണ്ട്.
ഈ പറയപ്പെട്ട 15 കുടുംബങ്ങള്‍ ഗ്രാമദേവതയുടെ ഉത്സവത്തിനു പണം സംഭാവന ചെയ്യാനും ദേവിക്ക് അര്‍പ്പിക്കുന്ന ആചാരപരമായ ഭക്ഷണം കഴിക്കാനും പറഞ്ഞതായി പറയുന്നു.
അവര്‍ അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ അവരെ ഗ്രാമത്തില്‍ നിന്ന് നിരോധിക്കും ഐസിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

