ലോകത്ത് ആദ്യമായി റോബോട്ട് ഡോക്ടര്‍മാരെ നിയമിച്ച് എഐ ആശുപത്രി തുറക്കാന്‍ ചൈന
ബീജിംഗ്: ദിനംപ്രതി ആയിരക്കണക്കിന് രോഗികളെ ചികിത്സിക്കാന്‍ കഴിയുന്ന റോബോട്ട് ഡോക്ടര്‍മാരുള്ള ലോകത്തിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആശുപത്രി ചൈന തുറക്കുന്നു.
ഏജന്റ് ഹോസ്പിറ്റല്‍ എന്നു പേരിട്ടിരിക്കുന്ന വെര്‍ച്വല്‍ സൌകര്യം, 14 എഐ ഡോക്ടര്‍മാരും നാല് എഐ നേഴ്സുമാരുമായി പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ പറയുന്നു.
ആളുകളില്‍നിന്ന് വ്യത്യസ്തമായി വെര്‍ച്വല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ 10000 രോഗികളെ വരെ ചികിത്സിക്കാന്‍ കഴിയുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ഒരേ സംഖ്യകള്‍ കൈവരിക്കാന്‍ മനുഷ്യ ഡോക്ടര്‍മാര്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷമെടുക്കും.
ഉദ്ഘാടനത്തിനു മുമ്പ് യു.എസ്. മെഡിക്കല്‍ ലൈന്‍സ് പരീക്ഷയുടെ ചോദ്യങ്ങളെ അടിസ്ഥാനമാക്കി എഐ ഡോക്ടര്‍മാരെ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
എല്ലാവരും 93.06 ശതമാനം കൃത്യതാ നിരക്ക് നേടി. ചൈനയുടെ തലസ്ഥാന നഗരിയായ ബീജിംഗിലെ സിംഗ്വാ സര്‍വ്വകലാശാലയിലെ എഐ ഗവേഷകരാണ് ഏജന്റ് ഹോസ്പിറ്റല്‍ രൂപകല്‍പ്പന ചെയ്തത്.
രോഗികള്‍ ഡോക്ടര്‍മാരുമായി ഇടപെടുന്ന രീതിയെ പരിവര്‍ത്തനം ചെയ്യുക, ആരോഗ്യ സംരക്ഷണം കൂടുതല്‍ അക്സസ് ചെയ്യുന്നതും നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം എന്ന് സംഘാടകര്‍ പറയുന്നു. 2024 അവസാനത്തോടെ ആശുപത്രി പ്രവര്‍ത്തനം സജ്ജമാകും.
യഥാര്‍ത്ഥ ജീവിത ഡോക്ടര്‍മാരെ പരിശീലിപ്പിക്കാന്‍ സഹായിക്കുന്നതിനായി അതിന്റെ എഐ പ്രോഗ്രാം മെഡിക്കല്‍ സര്‍വ്വകലാശാലകളിലേക്കു വ്യാപിപ്പിക്കും.
അടുത്ത പാന്‍ഡെമിക് മഹാമാരി പോലുള്ള മെഡിക്കല്‍ സാഹചര്യങ്ങള്‍ പ്രവചിക്കാനും ഉത്തേജിപ്പിക്കാനും എഐ ആശുപത്രിക്കു കഴിയുമെന്ന് റിസര്‍ട്ട് ടീം ലീഡര്‍ ലിയു യാങ് പറഞ്ഞു.

