ഇന്തോനേഷ്യയില്‍ സഭ വളരുന്നു; ബൈബിളുകള്‍ നല്‍കി മിഷന്‍ സംഘടന

ഇന്തോനേഷ്യയില്‍ സഭ വളരുന്നു; ബൈബിളുകള്‍ നല്‍കി മിഷന്‍ സംഘടന

Breaking News Top News

ഇന്തോനേഷ്യയില്‍ സഭ വളരുന്നു; ബൈബിളുകള്‍ നല്‍കി മിഷന്‍ സംഘടന
ജക്കാര്‍ത്ത: ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ളീങ്ങള്‍ ഉള്ള രാജ്യമാണ് ഇന്തോനേഷ്യ. ക്രൈസ്തവര്‍ വെറും ന്യൂനപക്ഷങ്ങള്‍ മാത്രമാണ്.

ആരാധനാ സ്വാതന്ത്ര്യവും മറ്റും നിഷേധിക്കപ്പെടുന്ന ഇവിടെ ഉണര്‍വ്വു സഭകള്‍ വളരുന്നത് വളരെ പ്രതികൂലങ്ങളുടെ നടുവിലാണ്. അത്തരത്തിലുള്ള ഒരു പ്രാദേശിക ദൈവ സഭയാണ് ആരിബും ഭാര്യ അമരയും നേതൃത്വം നല്‍കുന്ന വടക്കന്‍ ഇന്തോനേഷ്യയിലെ സഭ.

രണ്ടു വര്‍ഷം മുമ്പ് പണികഴിപ്പിച്ച ഒരു ചര്‍ച്ച് ഹാളില്‍ നിരവധി ഗ്രാമീണര്‍ രക്ഷിക്കപ്പെട്ട് ദൈവസഭയില്‍ അംഗങ്ങളായി. ഈ സഭയുടെ പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു പാസ്റ്റര്‍ ആരിബും ഭാര്യയും.

സഭയുടെ വളര്‍ച്ചയില്‍ ഞെട്ടിയ പ്രദേശികര്‍ സഭയ്ക്കെതിരായി കരുക്കള്‍ നീക്കി. ആരാധന നിര്‍ത്തിവെയ്ക്കുവാന്‍ ആവശ്യപ്പെട്ടു. അവര്‍ അധികാരികളെയും വിവരം അറിയിച്ചു. ഭരണകൂടം സഭാഹാള്‍ തുറക്കുവാന്‍ അനുവാദം നല്‍കിയില്ല.

ആവശ്യമെങ്കില്‍ വീടുകളില്‍ ആരാധന നടത്തുവാനാണ് നിര്‍ദ്ദേശം നല്‍കിയത്. ആരിബ് തന്റെ ഗ്രാമത്തിലെ ഒരു സ്കൂളില്‍ അദ്ധ്യാപകനായും ജോലി നോക്കുന്നുണ്ട്.

ഇസ്ളാം അല്ലാത്ത മതത്തെക്കുറിച്ച് പഠിക്കാന്‍ സ്കൂളില്‍ കോഴ്സില്ലായിരുന്നു. എന്നാല്‍ ക്രിസ്ത്യന്‍ വിദ്യാഭ്യാസ കോഴ്സ് സൌജന്യമനായി പഠിപ്പിക്കാന്‍ ആരിബ് സന്നദ്ധനായി. ഈ വിവരം അറിയിച്ചപ്പോള്‍ ആദ്യം പ്രിന്‍സിപ്പാള്‍ ക്രിസ്ത്യന്‍ വിദ്യാഭ്യാസം പഠിപ്പിക്കാന്‍ അനുമതി നല്‍കിയില്ല. കാരണം ഭൂരിപക്ഷവും മുസ്ളീം കുട്ടികളായിരുന്നു.

എന്നാല്‍ ആരിബ് തന്റെ ആവശ്യം വ്യക്തമായി വാദിക്കുകയും സ്കൂള്‍ ബോര്‍ഡ് ആരിബിന്റെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. ഇപ്പോള്‍ എല്ലാ വെള്ളിയാഴ്ചകളിലും ക്രിസ്ത്യന്‍ മതപഠന കോഴ്സ് പഠിപ്പിക്കുന്നു. ക്രമേണ ചര്‍ച്ചിനും സ്വാതന്ത്ര്യം ലഭിച്ചു.

പക്ഷെ പ്രാദേശിക ഭാഷയിലുള്ള ബൈബിളുകള്‍ ലഭ്യമല്ലായിരുന്നു. ഈ വിവരം പ്രമുഖ ക്രിസ്ത്യന്‍ സംഘടനയായ ഐസിസിയെ അറിയിച്ചു. അവര്‍ 60 ബൈബിളുകള്‍ നല്‍കി. ദൈവകൃപയാല്‍ ആരിബിനെ ദൈവം ഉപയോഗിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.