ഹെയ്ത്തിയില്‍ യു.എസ്. മിഷണറി കൊല്ലപ്പെട്ടു

Breaking News Global USA

ഹെയ്ത്തിയില്‍ യു.എസ്. മിഷണറി കൊല്ലപ്പെട്ടു
പോര്‍ട്ട്-ഓ-പ്രിന്‍സ്: ഹെയ്ത്തിയില്‍ മിഷണറി പ്രവര്‍ത്തനത്തോടൊപ്പം അനാഥശാല നടത്തി വന്നിരുന്ന അമേരിക്കന്‍ മിഷണറി വനിതാ അക്രമികളുടെ വെടിയേറ്റു മരിച്ചു.

 

റോബര്‍ട്ട എഡ്വേര്‍ഡ് (55) ആണ് ഒക്ടോബര്‍ 10-ന് രാത്രി തന്റെ കുഞ്ഞുമായി കാറില്‍ സഞ്ചരിക്കുമ്പോള്‍ വെടിയേറ്റു മരിച്ചത്. കൊലപാതകത്തിനു ശേഷം അക്രമികള്‍ 4 വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.

 

അക്രമികളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇല്ലെന്നും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും പോലീസ് അറിയിച്ചു. റോബര്‍ട്ട പോര്‍ട്ട്-ഓ-പ്രിന്‍സില്‍ സണ്‍ലൈറ്റ് ചില്‍ഡ്രന്‍ ഹോം എന്ന പേരില്‍ അനാഥശാല നടത്തി വരികയായിരുന്നു. ഇവിടെ 20 കുട്ടികളെ വളര്‍ത്തുന്നുണ്ട്.

 

യു.എസ്സിലെ ടെന്നസി ഹെണ്ടര്‍സണിലെ എസ്തസ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ ചുമതലയിലുള്ളതാണ് അനാഥശാല. അമേരിക്കയില്‍നിന്നും സാമ്പത്തിക സഹായം ശേഖരിച്ച് കുട്ടികളെ വളര്‍ത്തുന്ന ഇവര്‍ ദീര്‍ഘ വര്‍ഷങ്ങളായി ഫെയ്ത്തിയില്‍ പ്രവര്‍ത്തിച്ചു വരികയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.