യസ്രായേലിലെ ക്രിസ്ത്യന്‍ സംഘടനയ്ക്ക് പുരോഹിത വിസകള്‍ നിരോധിച്ചു
യെരുശലേം: യിസ്രായേലില്‍ പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചു വന്നിരുന്ന സുവിശേഷ വിഹിത ക്രിസ്ത്യന്‍ സംഘടനയായ ദി ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ എംബസ്സി യെരുശലേം (ഐസിഇജെ) ക്ക് ഇനി ഭാവി പ്രവര്‍ത്തനത്തിനുള്ള അനുമതി തടയുന്നതായി റിപ്പോര്‍ട്ട്.
1980-ല്‍ അന്നത്തെ പ്രധാനമന്ത്രി മെനാഖേം ബെഗിന്റെ സമ്മതത്തോടുകൂടി രജിസ്റ്റര്‍ ചെയ്ത യിസ്രായേലി നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് ഐസിഇജെ. യിസ്രായേലിനോടും യഹൂദ ജനതയോടും ഐക്യദാര്‍ഢത്തിലും സൌഹൃദത്തിലും നില്‍ക്കാന്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവരെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു അതിന്റെ സ്ഥാപക ലക്ഷ്യം.
പ്രത്യേകിച്ച് 3000 വര്‍ഷം പഴക്കമുള്ള യഹൂദ പാരമ്പര്യവും യെരുശലേമുമായി ബന്ധപ്പെട്ട ചരിത്രങ്ങള്‍ക്കും ഒരു പിന്തുണയുണ്ടാക്കുകയുമായിരുന്നു അതിന്റെ ലക്ഷ്യം.
എന്നാല്‍ ഒരു മതസ്ഥാപനം എന്ന നിലയില്‍ ഇനി യോഗ്യമല്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പുരോഹിത വിസയ്ക്കുള്ള അഭ്യര്‍ത്ഥന നിരസിച്ചതായും യിസ്രായേലിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഭീഷണിയാണെന്നും സംഘടന വൈസ് പ്രസിഡന്റ് ഡേവിഡ് പാര്‍സണ്‍ പ്രതികരിച്ചു.

