ക്രൈസ്തവ വിരുദ്ധ ആക്രമണം: 135 പ്രതികള്‍ അറസ്റ്റില്‍

ക്രൈസ്തവ വിരുദ്ധ ആക്രമണം: 135 പ്രതികള്‍ അറസ്റ്റില്‍

Breaking News Top News

പാക്കിസ്ഥാനില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണം: 135 പ്രതികള്‍ അറസ്റ്റില്‍
ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ക്രൈസ്തവരുടെ ആരാധനാലയങ്ങളും വീടുകളും ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്ത കേസില്‍ 135 പേരെ അറസ്റ്റു ചെയ്തതായി പഞ്ചാബ് പ്രവിശ്യാ പോലീസ് അറിയിച്ചു.

അറുനൂറു പേര്‍ക്കെതിരെ രണ്ടു തീവ്രവാദ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ബുധനാഴ്ച പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് നഗര പ്രാന്തത്തില്‍ ജരനിവാലാ മേഖലയിലെ ഈസാ നഗരിയില്‍ നൂറുകണക്കിനു മുസ്ളീങ്ങളാണ് സംഘടിത ആക്രമണം നടത്തിയത്.

കത്തോലിക്ക പള്ളിയും പ്രൊട്ടസ്റ്റന്റ് ചര്‍ച്ചുകള്‍ ഉള്‍പ്പെടെ 5 ആരാധനാലയങ്ങളുമാണ് നശിപ്പിച്ചത്. കൂടാതെ ക്രൈസ്തവരുടെ വീടുകളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കി. ആക്രമണങ്ങള്‍ക്കിടെ കൊള്ള നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

ആക്രമണങ്ങളെ ഭയന്ന് നൂറുകണക്കിനു ആളുകള്‍ പാലായനം ചെയ്തു. എന്നാല്‍ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങളും വീടുകളും ഉടന്‍തന്നെ പുനര്‍നിര്‍മ്മിച്ചു നല്‍കാമെന്ന് പഞ്ചാബ് പ്രവിശ്യാ താല്‍ക്കാലിക മുഖ്യമന്ത്രി മൊഹ്സിന്‍ നഖ്വി പ്രഖ്യാപിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.