5,500 വര്‍ഷം പഴക്കമുള്ള നഗര കവാടം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി

5,500 വര്‍ഷം പഴക്കമുള്ള നഗര കവാടം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി

Breaking News Middle East Top News

യിസ്രായേലില്‍ 5,500 വര്‍ഷം പഴക്കമുള്ള നഗര കവാടം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി

യെരുശലേം: ലോകത്ത് ഏറ്റവും പഴക്കം ചെന്ന നഗര കവാടം യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റിയുടെ (ഐഎഎ)പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

ഏകദേശം 5,500 വര്‍ഷം പഴക്കമുള്ള കവാടമാണ് തെക്കന്‍ യിസ്രായേലി നഗരമായ കിര്യത്ത് ഗത്തിനു സമീപമുള്ള ടെല്‍ എറാനി എന്ന സ്ഥലത്തു കണ്ടെത്തിയതെന്ന് ഐഎഎ ഉല്‍ഖനന ഡയറക്ടര്‍ എമിലി ബിഷോഫ് പറഞ്ഞു.

കവാടവും കോട്ട മതിലുകളും നിര്‍മ്മിക്കുന്നതിന് ദൂരെനിന്ന് കല്ലുകള്‍ കൊണ്ടുവന്നിരിക്കണം. മണ്ണ് ഇഷ്ടികകള്‍ നിര്‍മ്മിക്കാനായിരുന്നു ഉപയോഗിച്ചിരുന്നത്.

ഇത് ഒന്നോ, ചില വ്യക്തികളോ രൂപപ്പെടുത്തിയെടുത്തതല്ല, നഗര വല്‍ക്കരണത്തിന്റെ തുടക്കത്തെ പ്രതിനിധികരിക്കുന്ന സാമൂഹിക സംഘടനയുടെ തെളിവാണ് കോട്ട നിര്‍മ്മാണ സംവിധാനം ബിഷോഫ് പ്രസ്താവനയില്‍ പറഞ്ഞു.

ഏകദേശം ഏഴു മൈല്‍ ജല പൈപ്പ് ലൈന്‍ സ്ഥിപിക്കുന്നതിനു മുന്നോടിയായി യിസ്രായേലിന്റെ ദേശീയ ജല കമ്പനിയായ മെക്കോറോട്ടിന്റെ ധന സഹായത്തോടെ ഐഎഎ കഴിഞ്ഞ മാസം ഖനനം നടത്തി.

ഇതേത്തുടര്‍ന്ന് വിവിധ കാലഘട്ടങ്ങളിലെ നാഗരികതകളുടെ പാളികള്‍ ഉള്‍പ്പെടുന്ന ഒരു കുന്ന് കണ്ടെത്തുകയും തുടര്‍ന്ന് വിശാലമായി നടത്തിയ ഖനനത്തിലാണ് 37 ഏക്കര്‍ സ്ഥല വ്യാപ്തിയുള്ള ഒരു പ്രധാന അതിപുരാതന കാല നഗര കേന്ദ്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായത്.

കവാടം ഏതാണ്ട് അഞ്ചടി ഉയരത്തില്‍ സംരക്ഷിക്കപ്പെട്ടിരുന്നു കവാടത്തെ പുരാതന നഗരത്തിലേക്കു നയിക്കുന്ന വലിയ കല്ലുകള്‍കൊണ്ട് നിര്‍മ്മിച്ച ഒരു പാതയും ഉള്‍പ്പെടുന്നു. വലിയ കല്ലുകള്‍കൊണ്ട് നിര്‍മ്മിച്ച രണ്ട് ഗോപുരങ്ങള്‍ കവാടത്തിനു അരികിലുണ്ട്.

അവയ്ക്കിടയില്‍ മണ്‍കട്ടകളുടെ നിരകളുണ്ട്. നഗരത്തില്‍ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാ വഴിയാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ശത്രുക്കള്‍ക്കും ഈ ആകര്‍ഷണിയമായ കവാടം കടന്നുപോകേണ്ടിയിരുന്നതായി കരുതപ്പെടാം.

ഐഎഎ ഗവേഷകനായ മാര്‍ട്ടിന്‍ ഡേവിഡ് പാസ്റ്റെര്‍ നാക്ക് അഭിപ്രായപ്പെടുന്നു. ആദ്യകാല വെങ്കല യുഗത്തിന്റെ ഇത്രയും വലിയ കവാടമാണ് കണ്ടെത്തിയതെന്ന് ഗവേഷകര്‍ പറഞ്ഞു.

ബിസി 3500-2200 കാലഘട്ടത്തില്‍ ഈജിപ്റ്റുകാര്‍ തന്നെ ഇവിടെയെത്തി ടെല്ലുകള്‍ തീര്‍ത്തു. അവര്‍ കവാടങ്ങള്‍ വീണ്ടും ഉപയോഗിച്ചുവെന്ന് ഗവേഷകര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.