കാപ്പി ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കുമെന്ന് പഠനം
സോള്‍ : ദിവസവും കാപ്പി കുടിക്കുന്നത് ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കുമെന്ന് ദക്ഷിണ കൊറിയന്‍ ഗവേഷകര്‍ . ഹൃദയ ധമനികളിലെ തടസങ്ങള്‍ നീങ്ങാന്‍ ഇത് സഹായകരമാണെന്ന് ഗവേഷകര്‍ പറയുന്നു.
എല്ലാദിവസവും കാപ്പി കുടിക്കുന്ന 25,000 തൊഴിലാളികളിലാണ് ഗവേഷണം നടത്തിയത്. എന്നാല്‍ കാപ്പി എങ്ങനെയാണ് ഹൃദയത്തെ ബാധിക്കുന്നതെന്ന ചോദ്യത്തിന് വൈദ്യശാസ്ത്രത്തിന് കൃത്യമായ മറുപടിയില്ല. കാപ്പി ഹൃദയത്തിന് ദോഷം ചെയ്യുമെന്ന് അഭിപ്രായപ്പെടുന്ന ഗവേഷകരുമുണ്ട്.
കൊളസ്ട്രോളും, രക്തസമ്മര്‍ദ്ദവും വര്‍ദ്ധിക്കുവാന്‍ ഇത് കാരണമാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. മെഡിക്കല്‍ സ്കാനിങ് റിപ്പോര്‍ട്ടുകള്‍ മാത്രമാണ് കൊറിയന്‍ ഗവേഷകര്‍ തെളിവായി ഹാജരാക്കുന്നത്.