യിസ്രായേലിലെ ഗോലാന്‍ കുന്നുകളിലെ ഒരു പാര്‍പ്പിട കേന്ദ്രത്തിന് ഡൊണാള്‍ഡ് ട്രംപിന്റെ പേരിട്ടു

യിസ്രായേലിലെ ഗോലാന്‍ കുന്നുകളിലെ ഒരു പാര്‍പ്പിട കേന്ദ്രത്തിന് ഡൊണാള്‍ഡ് ട്രംപിന്റെ പേരിട്ടു

Breaking News Middle East USA

യിസ്രായേലിലെ ഗോലാന്‍ കുന്നുകളിലെ ഒരു പാര്‍പ്പിട കേന്ദ്രത്തിന് ഡൊണാള്‍ഡ് ട്രംപിന്റെ പേരിട്ടു
യെരുശലേം: യിസ്രായേലിലെ ചരിത്ര പ്രസിദ്ധമായ ഗോലാന്‍ കുന്നുകളിലെ പുതിയ പാര്‍പ്പിട കേന്ദ്രത്തിന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരിട്ടു.

ജൂണ്‍ 16-ന് ഞായറാഴ്ച നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് ട്രംപിന്റെ പേരിട്ടത്. യു.എസ്. സ്ഥാനാപതി ഡേവിഡ് പ്രീഡ്മാന്‍ മുഖ്യ അതിഥിയായിരുന്നു.

“ഈ ബഹുമതിക്ക് നെതന്യാഹുവിനും യിസ്രായേലിനും നന്ദി” ട്രംപ് ട്വിറ്റു ചെയ്ത. ‘ട്രംപ് ഹെയ്റ്റ്സ്’ എന്നു ഹീബ്രുവിലും ഇംഗ്ളീഷിലും എഴുതിയ കൂറ്റന്‍ ബോര്‍ഡു സ്ഥാപിക്കുകയുണ്ടായി. ഇതില്‍ിസ്രായേലിന്റെയും അമേരിക്കയുടെയും കൊടികളുടെ ചിത്രവും വരച്ചു ചേര്‍ത്തിട്ടുണ്ട്.

ഗോലാന്‍ കുന്നുകളില്‍ നമ്മുടെ സൂഹത്തിന്റെ പേരില്‍ ഒരു പുതിയ പാര്‍പ്പിട കേന്ദ്രം സ്ഥാപിച്ചതില്‍ നമ്മള്‍ അഭിമാനിക്കുന്നു. ചടങ്ങില്‍ നെതന്യാഹു പറഞ്ഞു. ഗോലാന്‍ കുന്നുകളില്‍ യഹൂദന്മാര്‍ക്കും യഹൂദന്മാരല്ലാത്ത വിഭാഗക്കാര്‍ക്കും ഒന്നിച്ചു താമസിക്കാനുള്ള വികസനം നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

യിസ്രായേലിന്റെ പുരാതന ചരിത്രം കീര്‍ത്തികേട്ട ഭൂമിയാണ് ഗോലാന്‍ കുന്നുകള്‍ ‍. യിസ്രായേലിലെ ആദ്യ രാജാക്കന്മാര്‍ ഇവിടം തന്ത്രപ്രധാനമായ സ്ഥലമായി കണ്ടു പ്രവര്‍ത്തിച്ചിരുന്നു. ഗോലാന്‍ കുന്നുകള്‍ ഭൂമിശാസ്ത്രപരമായി തെക്ക് യാര്‍മൌക്ക് നദിയും, പടിഞ്ഞാറ് ഗലീലി കടല്‍ ‍, ഹൂലി സമതലം, വടക്ക് ഹെര്‍മണ്‍കുന്നും, കിഴക്ക് റക്വാദ് വാദിയും അതിര്‍ത്തിയായി വരുന്ന ബസാള്‍ട്ടിക് പീഠഭൂമിയുമാണ്.

ഈ പ്രദേശത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള മൂന്നില്‍ രണ്ടു ഭാഗം ഇപ്പോള്‍ യിസ്രായേലിന്റെ അധിനിവേശത്തിന്‍ കീഴിലാണ്. കിഴക്കു ഭാഗത്തുള്ള മൂന്നിലൊന്ന് സിറിയയുടെ നിയന്ത്രണത്തിലും. യിസ്രായേലിന്റെ കൈവശമുള്ള ഗോലാന്‍കുന്നു പ്രദേശങ്ങള്‍ 1967-ലെ ആറു ദിവസ യിസ്രായേല്‍ ‍-അറബ് യുദ്ധത്തിനിടയില്‍ യിസ്രായേല്‍ പിടിച്ചടക്കുകയുണ്ടായി.

യിസ്രായേല്‍ തങ്ങളുടെ രാജ്യം പുനഃസ്ഥാപിച്ചശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ ഉണ്ടാക്കി ജനത്തെ താമസിപ്പിച്ചുള്ള പദ്ധതി നടപ്പാക്കി വരികയാണ്. ഇതിനു ഡൊണാള്‍ഡ് ട്രംപിന്റെ പരിപൂര്‍ണ്ണ പിന്തുണയും ഉണ്ട്.