ഇന്ത്യാക്കാര്‍ യു.കെ. മതിയാക്കുന്നു: മടങ്ങിയെത്തിയത് 74000 പേര്‍
ലണ്ടന്‍: ഇന്ത്യാക്കാര്‍ യു.കെ. ഉപേക്ഷിച്ച് മടങ്ങിയെത്തുന്നു. 2025 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം സ്റ്റുഡന്റ് വിസയിലുള്ള 45000 ഇന്ത്യാക്കാരും തൊഴില്‍ വിസയിലുള്ള 22000 പേരും താമസം ഉപേക്ഷിച്ചു മടങ്ങിയതായാണ് റിപ്പോര്‍ട്ട്.
മറ്റു വിസകളിലുണ്ടായിരുന്ന 7000 പേര്‍കൂടി ചേരുമ്പോള്‍ ആകെ 74000 ഇന്ത്യാക്കാരാണ് മടങ്ങിയെത്തിയത്.
ചൈനയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎന്‍എസ്) റിപ്പോര്‍ട്ട് പ്രകാരം യൂറോപ്യന്‍ യൂണിയനു പുറത്ത് നിന്നു യു.കെ. വിട്ടുപോകുന്ന ഏറ്റവും വലിയ സമൂഹം ഇന്ത്യാക്കാരാണെന്ന് വ്യക്തമാക്കുന്നു.
എന്നാല്‍ യു.കെ.യിലേക്കുള്ള കുടിയേറ്റത്തില്‍ ഒന്നാം സ്ഥാനം ഇന്ത്യാക്കാര്‍ക്കു തന്നെയാണ്.
90000 പേര്‍ പഠനത്തിനും 46000 പേര്‍ തൊഴിലിനായി എത്തി. ഇന്ത്യാ, പാക്കിസ്ഥാന്‍, ചൈന, നൈജീരിയ എന്നീ രാജ്യങ്ങളാണ് യു.കെ.യിലേക്കു കുടിയേറുന്നവരില്‍ മുന്നില്‍.

