ഡാളസ്സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 5 ശനിയാഴ്ച

ഡാളസ്സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 5 ശനിയാഴ്ച

Breaking News USA

ഡാളസ്സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 5 ശനിയാഴ്ച – പി.പി. ചെറിയാന്‍

ഡാളസ്: അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഡാളസ്സില്‍ മാര്‍ച്ച് 5 ന് രാവിലെ 10 മുതൽ 12 വരെ ആചരിക്കുന്നു. കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഇരുപത്തിയൊന്നാമതു . വേള്‍ഡ് ഡെ പ്രെയറിന് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത് ഗാർലാൻഡ് സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ആണ്.

സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന എക്യൂമെനിക്കല്‍ ഫോലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നാന്നാണ് അഖില ലോകപ്രാര്‍ത്ഥനാ ദിനം.

ഈവര്‍ഷത്തെ ചിന്താവിഷയമായ I know the plans I have for you ( Jeremiah: 29 .1-14) എന്ന വേദപുസ്തക വചനങ്ങളെ അടിസ്ഥാനമാക്കി സോണിയ ജിജോ എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും .

ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരസ്പരം മനസ്സിലാക്കി അവയെ ദൈവ സന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നതിനായി പ്രത്യേകം വേര്‍തിരിപ്പിച്ചിരുന്നു ദിനമാണ് വേള്‍ഡ് ഡെ പ്രെയര്‍. എല്ലാ വര്‍ഷവും, മാര്‍ച്ച് മാസത്തെ ആദ്യ വെള്ളിയാഴ്ചയാണ് ഈ ദിനമായി ആചരിക്കുന്നത്.

ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാർലാൻഡ് സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസിൽ ആരംഭിക്കുന്ന പ്രാർത്ഥനയിൽ സൂം പ്ലാറ്റഫോമിലൂടെയും പങ്കെടുക്കാവുന്നതാണ് . പ്രാര്‍ത്ഥനയില്‍ ഡാളസ് ഫോര്‍ട്ട് വത്തിലെ എല്ലാ െ്രെകസ്തവ ദേവാലയങ്ങളിലേയും സ്ത്രീകള്‍ പങ്കെടുക്കണമെന്ന് വെരി റവ രാജു എം ഡാനിയേൽ( പ്രസിഡന്റ്) അലക്സ് അലക്സാണ്ടർ (സെക്രട്ടറി) എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കു ഡെൽഫി തോമസ്,(കോർഡിനേറ്റർ):469 878 2290
റവ:ജിജോ എബ്രഹാം, വൈസ്പ്രസിഡന്റ് ,:214 444 0057
വെരി റവ: രാജു എം ഡാനിയേൽ, പ്രസിഡന്റ് :214 476 6584
അലക്സ് അലക്സാണ്ടർ, സെക്രട്ടറി :214 289 9192
എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.