പുരോഹിതന്റെ നാവു പിഴ; 25 വര്‍ഷത്തെ മാമോദിസ അസാധുവായി
വാഷിംഗ്ടണ്‍ : കത്തോലിക്കാ പുരോഹിതന്റെ നാക്കുപിഴ മൂലം 25 വര്‍ഷമായി ചെയ്ത മാമോദിസ അസാധുവായി. രണ്ട് പതിറ്റാണ്ടിലേറെയായി അമേരിക്കയിലെ പള്ളികളില്‍ നടത്തിയ മാമോദിസ ചടങ്ങിലെ ആശീര്‍വ്വാദത്തില്‍ പുരോഹിതനായ ആന്‍ഡ്രൂസ് ആരാംഗോ തെറ്റായ പദം ഉപയോഗിക്കുന്നതായി സഭ കണ്ടെത്തുകയായിരുന്നു.
വത്തിക്കാന്‍ അംഗീകരിച്ച വാക്യമായ ‘ഞാന്‍ നിങ്ങളെ ജ്ഞാനസ്നാനം ചെയ്യുന്നു’ എന്നതിനു പകരം ‘ഞങ്ങള്‍ നിങ്ങളെ ജ്ഞാനസ്നാനം ചെയ്യുന്നു’ എന്നായിരുന്നു ആരാംഗോ കഴിഞ്ഞ 25 വര്‍ഷത്തോളമായി ഉപയോഗിച്ചുകൊണ്ടിരുന്നത്. മാമോദീസ സ്വീകരിച്ചവര്‍ക്കു മാത്രമേ മരണാനന്തര സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ലഭിക്കുകയുള്ളു എന്നാണ് കത്തോലിക്കാ സഭ പഠിപ്പിച്ചുകൊണ്ടിരുന്നതും.
കഴിഞ്ഞ വര്‍ഷം മദ്ധ്യത്തോടുകൂടിയാണ് ആരാംഗോ തെറ്റായ പദം ഉപയോഗിക്കുന്നതായി സഭ കണ്ടെത്തിയത്. 1995-നും 2021-നും ഇടയില്‍ ആയിരക്കണക്കിനു കത്തോലിക്കര്‍ക്ക് വീണ്ടും മാമോദിസ സ്വീകരിക്കേണ്ടി വരുമെന്നാണ് സൂചന. തെറ്റ് മനസ്സിലാക്കിയതിനു പിന്നാലെ ആരാംഗോ തന്റെ പുരോഹിത ജോലി ഉപേക്ഷിക്കുകയും തന്റെ പിഴവു മൂലം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നവര്‍ക്ക് സഹായമായി മുഴുവന്‍ സമയവും മാറ്റി വെയ്ക്കുകയും ചെയ്തിരിക്കുകയാണ്.
ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്നാനം മുഴുകല്‍ സ്നാനമാണ്. ശിശുക്കളെ തിരിച്ചറിവില്ലാത്ത പ്രായത്തില്‍ പള്ളികള്‍ക്കുള്ളില്‍ പുരോഹിതന്മാര്‍ കുഞ്ഞുങ്ങളുടെമേല്‍ ജലം തളിക്കുകയാണ് പതിവ്. ഇതിന് മാമോദിസ എന്നാണ് പേര്. ഇത് തികച്ചും വചന വിരുദ്ധമായ ഒരു പ്രവര്‍ത്തിയാണ്.
ഒരു വ്യക്തി തന്റെ തിരിച്ചറിവില്‍ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ച് മാനസാന്തരപ്പെട്ട് പാപമോചനം ലഭിച്ചതിനുശേഷമുള്ള സാക്ഷീകരണമാണ് ജലസ്നാനം. ഇത് വെള്ളത്തില്‍ ഇറങ്ങിനിന്നുള്ള മുഴുകല്‍ സ്നാനമാണ്.
യേശുവിനെ സ്നാപകയോഹന്നാന്‍ സ്നാനപ്പെടുത്തിയതും യേശു സ്നാന ശുശ്രൂഷ ചെയ്തതും ഒക്കെ ഇതേ രീതിയിലായിരുന്നു. എങ്കില്‍ മാത്രമേ സ്വര്‍ഗ്ഗീയ പ്രവേശനത്തിനു അര്‍ഹതയുള്ളു.
രക്ഷിക്കപ്പെട്ട്, ജലത്തില്‍ മുഴുകല്‍ സ്നാനമേറ്റ് കര്‍ത്തൃമേശയില്‍ പങ്കാളികളായി കര്‍ത്താവിനെ ആരാധിച്ച് ദൈവവചനപ്രകാരം ജീവിക്കുന്നവര്‍ക്കു മാത്രമേ സ്വര്‍ഗ്ഗിയ പൌരന്മാരായി തീരാന്‍ സാധിക്കുകയുള്ളു. എന്നാല്‍ കത്തോലിക്കരും മറ്റ് പൌരസ്ത്യ സഭക്കാരും ചെയ്തുവരുന്ന കുട്ടികളിലെ ജലം തളിക്കല്‍ (മാമോദിസ) തികച്ചും വചന വിരുദ്ധമാണ്.

