ഹിരോഷിമയില്‍ വര്‍ഷിച്ചതിന്റെ 24 ഇരട്ടി ശേഷി; അത്യുഗ്ര അണുബോംബുമായി യു.എസ്.

ഹിരോഷിമയില്‍ വര്‍ഷിച്ചതിന്റെ 24 ഇരട്ടി ശേഷി; അത്യുഗ്ര അണുബോംബുമായി യു.എസ്.

Breaking News USA

ഹിരോഷിമയില്‍ വര്‍ഷിച്ചതിന്റെ 24 ഇരട്ടി ശേഷി; അത്യുഗ്ര അണുബോംബുമായി യു.എസ്.

വാഷിംഗ്ടണ്‍: ഹിരോഷിമയില്‍ പ്രയോഗിച്ചതിന്റെ 24 ഇരട്ടിയുള്ള അണുബോംബ് അമേരിക്ക നിര്‍മ്മിക്കുന്നു. ബി 61-13 എന്ന ഈ ബോംബ് റഷ്യന്‍ തലസ്ഥാനമായ മോസ്ക്കോയില്‍ പ്രയോഗിച്ചാല്‍ മൂന്നു ലക്ഷത്തിലധികം പേരെങ്കിലും കൊല്ലപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്ക-റഷ്യ ശീതയുദ്ധ കാലത്ത് വികസിപ്പിച്ച ബി-61 ബോംബിന്റെ ഏറ്റവും പുതിയ പതിപ്പാണിത്. ശത്രുക്കളെ അടക്കി നിര്‍ത്തുന്നതിനും മിത്രങ്ങളെ സംരക്ഷിക്കുന്നതിനുമാണ് പുതിയ ബോംബെന്നും യു.എസ്. പ്രതിരോധ മന്ത്രാലയം സ്ഥിരീകരിക്കുന്നു.

350 കിലോ ടണ്‍ ആയിരിക്കും ബോംബിന്റെ സ്ഫോടന ശേഷി. ഹിരോഷിമയില്‍ പ്രയോഗിക്കപ്പെട്ടത് 15 കിലോടണ്‍ ആയിരുന്നു. പുതിയ ബോംബ് പൊട്ടിയാല്‍ 800 മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വസ്തുക്കളും ആവിയായി പോകും.

1.6 കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാവരും ഉടന്‍ ഇല്ലാതാകും. 3.2 കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാവരും ഒരു മാസത്തിനുള്ളില്‍ റേഡിയേഷന്‍ മൂലം മരിക്കും. എട്ടര ലക്ഷത്തിലധികം പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കും.