ജീവിതം മടുത്ത പോണ്‍ താരം ഇപ്പോള്‍ സുവിശേഷ വഴിയില്‍
യൌവ്വനത്തിന്റെ ആരംഭ ഘട്ടത്തില്‍ അറിയപ്പെടുന്ന പോണ്‍ താരമായി വളര്‍ന്നു വരികയും 6 വര്‍ഷത്തെ തന്റെ കരിയറിനോട് വിരസതയും ജീവിത മടുപ്പും അനുഭവപ്പെട്ട യുവാവ് ഇപ്പോള്‍ അറിയപ്പെടുന്ന ശക്തനായ സുവിശേഷ പ്രസംഗകന്‍ .
യു.എസിലെ ജോഷ്വാ ബ്രൂമിയാണ് യേശുക്രിസ്തുമൂലം തന്റെ ജീവിതം തന്നെ മാറ്റിമറിക്കപ്പെട്ട് ഇപ്പോള്‍ കര്‍ത്താവിന്റെ വയല്‍പ്രദേശത്ത് ശക്തമായി പ്രവര്‍ത്തിക്കുന്ന ദൈവദാസന്‍ .
1000ത്തിലധികം പോണ്‍ സിനിമയില്‍ അഭിനയിച്ച ജോഷ്വാ ബ്രൂം റോക്കി റീഡ്എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ന്യുയോര്‍ക്ക് പോസ്റ്റിന് അനുവദിച്ച അഭിമുഖത്തിലാണ് ബ്രൂം തന്റെ ജീവിത കഥ വിവരിച്ചത്. ഹോട്ടലില്‍ വെയിറ്ററായി ജോലി നോക്കവേ ഒരു കൂട്ടം സ്ത്രീകളാണ് തന്നെ പോണ്‍ സിനിമയുടെ ഭാഗമാകുവാന്‍ പ്രേരിപ്പിച്ചത്.
ഒരു സിനിമയില്‍ അഭിനയിച്ചാല്‍ ഹോളിവുഡ്ഡില്‍ അവസരം ലഭിക്കുമെന്ന് അവര്‍ പറഞ്ഞു. പക്ഷം പിന്നീട് അത് തന്നെ ചെയ്യേണ്ടതായി വന്നു. അങ്ങനെ ബ്രൂം പെട്ടന്നുതന്നെ പ്രശസ്തനായ പോണ്‍ താരമായി. അപ്രതീക്ഷിതമായി ഒരുപാട് പണം സമ്പാദിച്ചു.
ആഗ്രഹിച്ച സ്ഥലങ്ങളിലൊക്കെ പോയി. പക്ഷെ ജീവിതം സന്തോഷകരമായിരുന്നില്ല. ഉള്ളില്‍ എപ്പോഴും ഒരു ശൂന്യത അനുഭവപ്പെട്ടു.
2021-ല്‍ തന്റെ വ്യവസായം ഉപേക്ഷിച്ചു. 2014-ല്‍ ഹോപ്പ് എന്ന യുവതിയെ പരിചയപ്പെട്ടു. ഹോപ്പ് ബ്രൂമിനെ ഒരു ചര്‍ച്ചില്‍ കൊണ്ടുപോയി. അതോടെ ജീവിതം മാറ്റിമറിക്കപ്പെട്ടു. യേശുക്രിസ്തു രൂപാന്തിരം വരുത്തിയതോടെ ആത്മീക പാതയിലേക്ക് കടന്നു. 2016-ല്‍ ഹോപ്പിനെ വിവാഹം ചെയ്തു.
ബ്രൂം ഹോപ്പ് ദമ്പതികള്‍ക്ക് മൂന്നു കുട്ടികളുണ്ട്. ഇപ്പോള്‍ അയോവയിലെ സെഡാര്‍ റാപ്പിഡിലുള്ള ഗുഡ് ന്യൂസ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ പാസ്റ്ററായി ശുശ്രൂഷിക്കുകയും അതോടൊപ്പം രാജ്യത്തുടനീളം ദൈവവചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തു വരുന്നു.
ജീവിതത്തിലെ തെറ്റായ വഴികള്‍ മാറ്റാന്‍ ഒരിക്കലും വൈകരുതെന്നും പോണ്‍ സ്റ്റാറില്‍നിന്നും സുവിശേഷകനിലേക്കുള്ള തന്റെ അസാധാരണ യാത്ര അതിന്റെ ഉത്തമ തെളിവാണെന്നും ബ്രൂം സാക്ഷീകരിക്കുന്നു.

