മുട്ടയുടെ വെള്ള കഴിച്ചിട്ട് മഞ്ഞക്കരു ഒഴിവാക്കിയാലുള്ള നഷ്ടം

മുട്ടയുടെ വെള്ള കഴിച്ചിട്ട് മഞ്ഞക്കരു ഒഴിവാക്കിയാലുള്ള നഷ്ടം

Health

മുട്ടയുടെ വെള്ള കഴിച്ചിട്ട് മഞ്ഞക്കരു ഒഴിവാക്കിയാലുള്ള നഷ്ടം

നിരവധി പോഷക ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് മുട്ട. എന്നാല്‍ പലരും മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്.

ഉയര്‍ന്ന കൊളസ്ട്രോളാണെന്നും അനാരോഗ്യകരമാണെന്നുമൊക്കെ പറഞ്ഞാണ് പലരും ഇങ്ങനെ ചെയ്യുന്നത്. മഞ്ഞക്കരു ഒഴിവാക്കുന്നതിലൂടെ മുട്ടയില്‍നിന്നും ശരീരത്തിനു ലഭിക്കേണ്ട വിലപ്പെട്ട പല പോഷകങ്ങളുമാണ് നാം നഷ്ടപ്പെടുത്തുന്നത്.

മുട്ടയുടെ മഞ്ഞക്കരുവിലാണ് പോഷണങ്ങള്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. ഫോസ്ഫറസ്, സിങ്ക്, ഫോളേറ്റ് എന്നിവ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ ഇവ വെള്ളയെ അപേക്ഷിച്ച് മഞ്ഞക്കരുവിലാണുള്ളത്. ഉയര്‍ന്ന കൊളസ്ട്രോള്‍ ‍, കൊഴുപ്പ്, സോഡിയം എന്നിവയാണ് മഞ്ഞക്കരു ഉപേക്ഷിക്കാന്‍ ഉള്ള കാരണം.

പരിമിതമായ തോതില്‍ മുട്ട ഉള്‍പ്പെടുന്ന ആരോഗ്യകരമായ ഭക്ഷണ ക്രമവും വ്യായാമവും പിന്തുടരുന്നവര്‍ക്ക് കൊളസ്ട്രോള്‍ പ്രശ്നമുണ്ടാക്കില്ല. എന്നാല്‍ ഊര്‍ജ്ജത്തിന്റെ തോത് വര്‍ദ്ധിപ്പിക്കാനും, പേശികള്‍ വളര്‍ത്താനും സഹായിക്കുന്ന ടെസ്റ്റോസ്റ്റെറോണ്‍ ഹോര്‍മോണിനും കൊളസ്ട്രോള്‍ ആവശ്യമാണ്.

എല്ലുകളുടെ കരുത്ത് വര്‍ദ്ധിപ്പിക്കാനാവശ്യമായ വിറ്റാമിന്‍ ഡിക്കും ഇത് ആവശ്യമാണ്. മുട്ടയിലെ കൊഴുപ്പും പൊതുവേ ആരോഗ്യകരമായിട്ടാണ് കരുതപ്പെടുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.