മുടികൊഴിച്ചിലോ? വിറ്റാമിന്റെ കുറവുമൂലമാകാം

മുടികൊഴിച്ചിലോ? വിറ്റാമിന്റെ കുറവുമൂലമാകാം

Cookery Health

മുടികൊഴിച്ചിലോ? വിറ്റാമിന്റെ കുറവുമൂലമാകാം

മുടികൊഴിച്ചില്‍ പലരെയും മനപ്രയാസപ്പെടുത്താറുണ്ട്. മാരകമായ രോഗങ്ങള്‍ പിടികൂടിയെന്ന സംശയമാണ് ഈ ഭയത്തിനു കാരണം. എന്നാല്‍ ചില കാരണങ്ങളാല്‍ മുടികൊഴിച്ചില്‍ സംഭവിക്കാം. മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യവും സൌന്ദര്യവും വര്‍ദ്ധിപ്പിക്കുന്ന ജീവകമാണ്

വിറ്റാമിന്‍ ‍-ഇ. ബ്രോക്കോളി, നട്ട്സ്, സൂര്യകാന്തി വിത്ത്, ബദാം പീനട്ട്, കാപ്സിക്കം, ഉണങ്ങിയ ആപ്രിക്കോട്ട്, കിവി എന്നിവയില്‍ വിറ്റാമിന്‍ ഇ ധാരാളമുണ്ട്. ശരീരത്തിലെ കൊഴുപ്പ് അലിയിക്കുന്ന ആന്റി ഓക്സിഡന്റാണ് വിറ്റാമിന്‍ ഇ. ഹൃദയാഘാതത്തിനുശേഷം പേശികള്‍ക്കുണ്ടാകുന്ന ക്ഷതം തടയാന്‍പോലും കഴിവുള്ളതാണ് വിറ്റാമിന്‍ ഇ. ഘടകം.

മുടിയുടെയും ചര്‍മ്മത്തിന്റെയും സൌന്ദര്യം വര്‍ദ്ധിപ്പിക്കാനായി വിറ്റാമിന്‍ ഇ. ക്യാപ്സൂളുകള്‍ വിപണിയില്‍ കിട്ടും. ഇതിന്റെ ഉപയോഗം അമിതമായാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. തലയോട്ടിയില്‍ ചൊറിച്ചില്‍ ‍, ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍ ‍, അമിതമായ ക്ഷീണം, തലവേദന എന്നിവയെല്ലാം വിറ്റാമിന്‍ ഇ യുടെ അമിത ഉപയോഗത്തിന്റെ പാര്‍ശ്വഫലങ്ങളാണ്.

അതുപോലെ വിറ്റാമിന്‍ ഇ യുടെ കുറവുമൂലം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, കാഴ്ചത്തകരാറ്, കണ്ണിന്റെ മസിലുകളുടെ ബലഹീനത, ചര്‍മ്മത്തിനു വരള്‍ച മുടികൊഴിച്ചില്‍ എന്നിവ പ്രശ്നങ്ങളുണ്ടാക്കുന്നു.