റ്റിപിഎം കൊട്ടാരക്കര അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ 12 മുതല്‍

റ്റിപിഎം കൊട്ടാരക്കര അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ 12 മുതല്‍

Breaking News Convention

റ്റിപിഎം കൊട്ടാരക്കര അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ 12 മുതല്‍
കൊട്ടാരക്കര: ദി പെന്തക്കോസ്ത് മിഷന്‍ സഭയുടെ കേരളത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ കൊട്ടാരക്കര അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ ഫെബ്രുവരി 12 മുതല്‍ 16 വരെ പുലമണ്ണിലുള്ള കണ്‍വന്‍ഷന്‍ ഗ്രൌണ്ടില്‍ നടക്കും.

കണ്‍വന്‍ഷനു മുന്നോടിയായി പെബ്രുവരി 12 ബുധനാഴ്ച വൈകിട്ട് മൂന്നിന് ഫെയ്ത്ത്ഹോമില്‍നിന്നും പുറപ്പെടുന്ന ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിനു ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സുവിശേഷ വിളംമ്പര റാലി, കണ്‍വന്‍ഷന്‍ ഗ്രൌണ്ടില്‍ വന്നെത്തുന്നതോടെ കണ്‍വന്‍ഷനു തുടക്കമാകും.

ദിവസവും രാവിലെ 7-നു ബൈബിള്‍ ക്ലാസ്സ്, 9.30-നു പൊതുയോഗം,മൂന്നിനും രാത്രി 10-നും കാത്തിരിപ്പുയോഗം, വൈകിട്ട് 5.45-നു സംഗീത ശുശ്രൂഷ, സുവിശേഷ പ്രസംഗം, രോഗശാന്തി ശുശ്രൂഷ എന്നിവയും ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു യുവജന സമ്മേളനം, ഞായറാഴ്ച രാവിലെ കൊട്ടാരക്കര സെന്റര്‍ സഭയുടെ കീഴിലുള്ള 38 പ്രാദേശിക സഭകളിലെയും പുനലൂര്‍ സെന്ററിനു കീഴിലുള്ള 15 പ്രാദേശിക സഭകളിലെയും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും.

വിവിധ പ്രാദേശിക ഭാഷകളില്‍ മിഷന്‍ പ്രവര്‍ത്തകര്‍ കണ്‍വന്‍ഷന്‍ ഗാനങ്ങള്‍ ആലപിക്കും. സഭയുടെ ചീഫ് പാസ്റ്റര്‍മാരും, സീനിയര്‍ സെന്റര്‍ പാസ്റ്റര്‍മാരും പ്രസംഗിക്കും. സമാപന ദിവസം വൈകിട്ട് 5.45-നു പ്രത്യേക ദൈവീക രോഗശാന്തി ശുശ്രൂഷ ഉണ്ടായിരിക്കും.