ആപ്പിള്‍ വേവിച്ചു കഴിച്ചിട്ടുണ്ടോ? ഇരട്ടി ഗുണങ്ങളുണ്ട്

ആപ്പിള്‍ വേവിച്ചു കഴിച്ചിട്ടുണ്ടോ? ഇരട്ടി ഗുണങ്ങളുണ്ട്

Cookery Health

ആപ്പിള്‍ വേവിച്ചു കഴിച്ചിട്ടുണ്ടോ? ഇരട്ടി ഗുണങ്ങളുണ്ട്
ആപ്പിള്‍ ഇഷ്ടപ്പെടുന്നവരാണ് നാം എല്ലാവരും. നന്നായി കഴുകി വൃത്തിയാക്കിയ.ശേഷം പച്ചയ്ക്കുതന്നെ കഴിച്ചു ശീലിച്ചവരാണ് നമ്മള്‍ ‍.

എന്നാല്‍ പച്ചയ്ക്കു കഴിക്കുന്നതിന്റെ ഇരട്ടി ഗുമങ്ങള്‍ ആപ്പിള്‍ വേവിച്ചു കവിച്ചാല്‍ കിട്ടുന്നു. തടി കുറയ്ക്കാനും ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാനും മികച്ച ഒരു മാര്‍ഗ്ഗമാണ് വേവിച്ച ആപ്പിള്‍ ‍. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ അലിയിച്ചു കളയും. ഒപ്പം വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യും.

ശരീരത്തിലെ അമിത കലോറി കുറയ്ക്കുന്നതിന് അത്ഭുതകരമായ കഴിവാണ് വേവിച്ച ആപ്പിളിനുള്ളത്. ദിവസവും പ്രഭാത ഭക്ഷണത്തിനു മുമ്പ് വേവിച്ച ആപ്പിള്‍ കഴിച്ചാല്‍ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാകും.

രക്ത സമ്മര്‍ദ്ദമുള്ളവര്‍ ആരോഗ്യം നിയന്ത്ര്യിക്കാന്‍ ദിവസവും രാവിലെ വേവിച്ച ഒരു ആപ്പിള്‍ കഴിക്കുന്നത് നന്നായിരിക്കും. അതുപോലെ ദഹന പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ് വേവിച്ച ആപ്പിള്‍ കഴിച്ചാലുണ്ടാകുന്നത്.