യു.എസില്‍ തെരുവ് സുവിശേഷ പ്രസംഗത്തിനിടയില്‍ വെടിയേറ്റു ഗുരുതരാവസ്ഥയില്‍

യു.എസില്‍ തെരുവ് സുവിശേഷ പ്രസംഗത്തിനിടയില്‍ വെടിയേറ്റു ഗുരുതരാവസ്ഥയില്‍

Breaking News USA

യു.എസില്‍ തെരുവ് സുവിശേഷ പ്രസംഗത്തിനിടയില്‍ വെടിയേറ്റു ഗുരുതരാവസ്ഥയില്‍

അരിസോണ: അമേരിക്കയില്‍ സൈനികനായ തെരുവ് സുവിശേഷകന് പ്രസംഗത്തിനിടയില്‍ വെടിയേറ്റു. ബുധനാഴ്ച വൈകിട്ട് 6 മണിക്ക് അരിസോണയില്‍ ഗ്ളെന്‍ഡേലിലെ ഒരു തെരുവ് കോര്‍ണറില്‍ സുവിശേഷം പ്രസംഗിക്കുകയായിരുന്ന 26 കാരനായ ഹാന്‍സ്ഷ്മിഡ് ആണ് വെടിയേറ്റ് അത്യാസന്ന നിലയില്‍ ചികിത്സയില്‍ കഴിയുന്നത്.

പ്രാദേശിക ചര്‍ച്ചായ വിക്ടറി ചാപ്പല്‍ ഫസ്റ്റ് ഫിനിക്സില്‍ ഔട്ട്റീച്ച് ഡയറക്ടറായും പ്രവര്‍ത്തിക്കുന്ന ഷ്മിത്തിന് വെടിയേല്‍ക്കുമ്പോള്‍ സമീപത്തുകൂടി ഒരു കാര്‍ കടന്നുപോയതായി ഒരു ദൃക്സാക്ഷി പോള്‍ സാഞ്ചസ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

അതിനിടയില്‍ ആളുകള്‍ നിലവിളിക്കുകയും ഷ്മിഡിനെ ശകാരിക്കുകയും തെരുവില്‍നിന്ന് ഇറങ്ങുക ഈ നീചകാര്യവുമായി എന്ന് ആക്രോശിക്കുകയും ചെയ്തതായി സംഭവ സ്ഥലത്ത് ജോലി ചെയ്യുന്ന പോള്‍ സാഞ്ചസ് പറഞ്ഞു.

ഷ്മിഡിനു തലയില്‍ വെടിയേറ്റ മുറിവുണ്ടായി. ഇത് കാറില്‍നിന്നു വന്നതാണോ അതോ തെരുവിലെ വഴിയാത്രക്കാരില്‍നിന്നാണോ വന്നതെന്ന് വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷ്മിഡിന്റെ തലച്ചോറില്‍നിന്ന് ദ്രാവകം പുറത്തു വരുന്നു. ഡോക്ടര്‍മാര്‍ തീവ്രപരിചരണം നടത്തുന്നു, സഭാ നേതൃത്വം അറിയിച്ചു.

സഭയും കുടുംബവും ദൈവമക്കളുടെ പ്രാര്‍ത്ഥന ക്ഷണിക്കുന്നു.സൈനികനും രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ രണ്ട് കൊച്ചു കുട്ടികളുടെ പിതാവായ ഷ്മിഡ് കര്‍ത്താവിന്റെ വേലയില്‍ വളരെ ശുഷ്ക്കാന്തിയോടെ പ്രവര്‍ത്തിക്കുന്ന ആളാണെന്ന് സഭാ നേതൃത്വം പറഞ്ഞു.

സമയം കിട്ടുമ്പോഴൊക്കെയും തെരുവോരങ്ങളിലും മറ്റും ആളുകളോട് യേശുക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുകയും മാനസാന്തരത്തിന്റെയും രക്ഷയുടെയും പ്രാധാന്യം ഭയമില്ലാതെ പ്രസംഗിക്കുന്ന ആളുമാണ് ഷ്മിഡെന്ന് ഏവരും സാക്ഷ്യം പറയുന്നു.

സുല്യയാണ് ഷ്മിഡിന്റെ ഭാര്യ. പ്രതിക്കായി പോലീസ് അന്വേഷം ആരംഭിച്ചു.