ഇനി ഇന്ത്യയില്‍ ഇരുമ്പു റോഡും; ആദ്യ നിര്‍മ്മാണം ആരംഭിച്ചു

ഇനി ഇന്ത്യയില്‍ ഇരുമ്പു റോഡും; ആദ്യ നിര്‍മ്മാണം ആരംഭിച്ചു

Breaking News India

ഇനി ഇന്ത്യയില്‍ ഇരുമ്പു റോഡും; ആദ്യ നിര്‍മ്മാണം ആരംഭിച്ചു

സൂറത്ത്: ഇന്ത്യയില്‍ ആദ്യമായി ഇരുമ്പ് ഉപയോഗിച്ചുള്ള റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ത്യയുടെ വജ്ര നഗരമായ സൂറത്തിലാണ് ഇരുമ്പിന്റെ കരുത്തും തിളക്കവും വിളിച്ചോതി പുതിയ സംരംഭം തുടങ്ങിയത്. സൂറത്തിലെ ഹസിറ വ്യവസായ മേഖലയില്‍നിന്നും പുറന്തള്ളുന്ന ഇരുമ്പ് മാലിന്യം ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം.

ഇന്ത്യയില്‍ ആദ്യമായാണ് റോഡ് ടാറിങ്ങില്‍ ഇരുമ്പ് ചേര്‍ക്കുന്നത്.

കൌണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്, സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, നീതി ആയോഗ് എന്നിവയുടെ സഹകരണത്തോടെയാണ് സ്റ്റീല്‍ റോഡ് ഇന്ത്യയില്‍ ആദ്യമായി പരീക്ഷിക്കുന്നത്.

ഇതിനായി നൂറ് ശതമാനം സംസ്ക്കരിച്ച സ്റ്റീല്‍ സ്ളാഗാണ് ഉപയോഗിക്കുന്നത്. ഉരുക്ക് വ്യവസായത്തില്‍ പുറന്തള്ളപ്പെടുന്ന ഇരുമ്പ് മാലിന്യം പരിസ്ഥിതിക്ക് വളരെയേറെ ദോഷകരമാണ്.

ഇവയെ റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ കഴിയുന്നതുമൂലം മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ ഒരു പരിധിവരെ
പരിഹാരമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.