അല്‍ -അഖ്സ ജീവന്‍ നല്‍കിയും സംരക്ഷിക്കുമെന്ന് ക്രിസ്ത്യന്‍ നേതാവ്
യെരുശലേം: യെരുശലേമിലെ അല്‍ -അഖ്സ മസ്ജിദ് യിസ്രായേല്‍ അധിനിവേശത്തില്‍നിന്ന് സംരക്ഷിക്കാന്‍ മുസ്ളീങ്ങള്‍ക്കൊപ്പം ക്രിസ്ത്യാനികള്‍ മരണംവരെ പോരാടുമെന്ന് പലസ്തീനിലെ ക്രിസ്ത്യന്‍ നേതാവും യെരുശലേം ജസ്റ്റിസ് ആന്‍ഡ് പാര്‍ട്ടി ഓര്‍ഗനൈസേഷന്‍ തലവനുമായ ഫാദര്‍ മനുവല്‍മുസല്ലം പറഞ്ഞു. ‘അഖ്സയുടെ താക്കോല്‍ ഒരിക്കലും അധിനിവേശ ശക്തികള്‍ക്ക് കൈമാറില്ല’ അദ്ദേഹം പറഞ്ഞു.
പെസഹാ അവധി ദിനങ്ങളില്‍ മസ്ജിദുല്‍ അഖ്സയില്‍ കയറി ബലിയര്‍പ്പണം നടത്താനുള്ള യിസ്രായേലിലെ യഹൂദ സംഘടനകളുടെ ശ്രമത്തിനിടെയാണ് ഫാദര്‍ മനുവേലിന്റെ പ്രസ്താവന. പഴയ യെരുശലേമില്‍ സ്ഥിതി ചെയ്യുന്ന അഖ്സ പള്ളി സംരക്ഷിക്കാന്‍ ക്രിസ്താനികളും ഹോളി സപള്‍ക്കര്‍ ചര്‍ച്ചിന്റെ സംരക്ഷണത്തിന് മുസ്ളീങ്ങളും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
യിസ്രായേല്‍ സൈന്യത്തിന്റെ സഹായത്തോടെ യഹൂദന്മാര്‍ അഖ്സയില്‍ നടത്തുന്ന ആക്രമണങ്ങള്‍ , പള്ളി തകര്‍ത്ത് അവിടെ യഹൂദന്മാരുടെ മൂന്നാം യെരുശലേം നിര്‍മ്മിക്കാനുള്ള ദാഹമാണെന്നും ഫാദര്‍ മാനുവേല്‍ പറഞ്ഞു.
അല്‍ -അഖ്സ മസ്ജിദ് നില്‍ക്കുന്ന സ്ഥലം നൂറ്റാണ്ടുകള്‍ക്കുമുമ്പ് യിസ്രായേല്‍ രാജാവ് ശലോമോന്‍ പണികഴിപ്പിച്ച യെരുശലേം ദൈവാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണെന്നും, ആസന്ന ഭാവിയില്‍ അവിടെ മൂന്നാം യെരുശലേം ദൈവാലയം യഹൂദര്‍ നിര്‍മ്മിക്കുമെന്നും, അതിനായുള്ള എല്ലാ തയ്യാറെടുപ്പുകളും നടന്നുവരികയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഫാദര്‍ മനുവേലിന്റെ പ്രസ്താവന പുറത്തു വന്നത്.

