ടെമ്പിള്‍മൌണ്ട് സന്ദര്‍ശിക്കുന്ന യഹൂദന്മാരുടെ എണ്ണത്തിന് റെക്കോര്‍ഡ് വര്‍ദ്ധനവ്

ടെമ്പിള്‍മൌണ്ട് സന്ദര്‍ശിക്കുന്ന യഹൂദന്മാരുടെ എണ്ണത്തിന് റെക്കോര്‍ഡ് വര്‍ദ്ധനവ്

Asia Breaking News Top News

ടെമ്പിള്‍മൌണ്ട് സന്ദര്‍ശിക്കുന്ന യഹൂദന്മാരുടെ എണ്ണത്തിന് റെക്കോര്‍ഡ് വര്‍ദ്ധനവ്

1962-ല്‍ യെരുശലേം യിസ്രായേല്‍ നിയന്ത്രണത്തില്‍ തിരിച്ചെത്തിയതിനുശേഷം ടെമ്പിള്‍ മൌണ്ടിലേക്കുള്ള (പഴയ യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലം) യഹൂദ സന്ദര്‍ശകരുടെ എണ്ണം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി.

കഴിഞ്ഞ യഹൂദ കലണ്ടറിലെ റോഷ് ഹഷാനയ്ക്കുശേഷം സെപ്റ്റംബര്‍ 6 വരെ മൊത്തം 51,672 യഹൂദരാണ് വിശുദ്ധ സ്ഥലം സന്ദര്‍ശിച്ചത്. മുന്‍ വര്‍ഷത്തില്‍ ഇത് 44,512 ആയിരുന്നു.

യഹൂദ മതത്തിലെ ഏറ്റവും വിശുദ്ധമായി കണക്കാക്കപ്പെടുന്ന സ്ഥലത്ത് എത്തുവാനുള്ള യഹൂദ സമൂഹത്തിലെ വര്‍ദ്ധിച്ചു വരുന്ന പ്രവണതയെ ഇത് പ്രതിഫലിപ്പിക്കുന്നു.

ജൂലൈ 24-ന് നെസ്റ്റില്‍ നടന്ന ടെമ്പിള്‍ മൌണ്ടിലേക്ക് യിസ്രായേല്‍ മടങ്ങുക എന്ന ആഹ്വാനത്തോടെയുള്ള സമ്മേളനത്തിനുശേഷം ശ്രദ്ധേയമായ ഒരു വഴിത്തിരിവ് സംഭവിച്ചു. ഈ പരിപാടിയില്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിന്‍ ഒരു പുതിയ പ്രാര്‍ത്ഥനാ നയം പ്രഖ്യാപിച്ചു.

അതിന്റെ ഫലമായി സന്ദര്‍ശനങ്ങളില്‍ 40 ശതമാനം വര്‍ദ്ധനവുണ്ടായി. യഹൂദ വംശീയത എന്നു താന്‍ വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും വിശുദ്ധ സ്ഥലത്ത് ഒരു സിന്നഗോഗ് നിര്‍മ്മിക്കുവാന്‍ വാദിക്കുകയും ചെയ്തു.

യഹൂദര്‍ അവരുടെ വിശുദ്ധ സ്ഥലം സന്ദര്‍ശിക്കുമെന്നുള്ള ബൈബിളിലെ യെഹെസ്ക്കേല്‍ പ്രവചനം 37: 21-22 ല്‍ പറഞ്ഞിരിക്കുന്നതുപോലെ സംഭവിക്കുന്നുവെന്നാണ് യഹൂദ റബ്ബിമാരും പറയുന്നത്.

ഈ സംഭവ വികാസങ്ങള്‍ ക്രൈസ്തവ സമൂഹം കൂടുതല്‍ പ്രത്യാശയോടെ ഇരിക്കാന്‍ നിര്‍ബന്ധിക്കുന്നു. കാരണം യേശുക്രിസ്തുവിന്റെ രണ്ടാം വരവ് ഏറ്റവും ആസന്നമായിരിക്കുന്നു എന്ന് നമ്മെ ഒരിക്കല്‍ കൂടി വിളിച്ചറിയിക്കുന്നു.