ബൈബിള്‍ ഇറാനിയിന്‍ അഭയാര്‍ത്ഥികളെ മറ്റൊരു രാജ്യത്ത് ക്രിസ്തുവിങ്കലേക്കു നയിക്കുന്നു
ഇംഗ്ളണ്ടിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തുള്ള ഒരു ചര്‍ച്ചില്‍ ഒരു യുവാവിന് ആധുനിക പേര്‍ഷ്യന്‍ ഭാഷയില്‍ എളുപ്പത്തില്‍ വായിക്കാന്‍ കഴിയുന്ന ഒരു ബൈബിള്‍ ലഭിക്കുന്നു.
അവനത് വിശ്വസിക്കാന്‍ കഴിയുന്നില്ല. കാരണം ഇറാനില്‍ നിങ്ങള്‍ ഇതുപോലൊരു ബൈബിള്‍ പിടിക്കുന്നത് കണ്ടാല്‍ അധികാരികള്‍ നിങ്ങളെ കൊല്ലും. ആ യുവാവ് പറയുന്നു. ബൈബിള്‍ സൊസൈറ്റി ഇറാന്‍ ഭാഷയിലും ബൈബിള്‍ പുറത്തിറക്കുന്നു എന്നതാണ് പ്രത്യേകത.
ഇപ്പോള്‍ 1300 ലധികം അംഗ സഭകളുള്ള ബൈബിള്‍ സൊസൈറ്റി പങ്കാളിയായ വെല്‍ക്കം ചര്‍ച്ചസ് എന്ന ചാരിറ്റി 2018 മുതല്‍ എല്ലാ അഭയാര്‍ത്ഥികളെയും സ്വാഗതം ചെയ്യുകയാണ്. ചര്‍ച്ചിലേക്ക് ഏവരേയും ആകര്‍ഷിക്കുന്നു.
തെക്ക് പടിഞ്ഞാറന്‍ ഇംഗ്ളണ്ടിലെ ഈ സഭയുടെ ആരംഭം ഒരു ചെറിയ കൂട്ടമായിരുന്നു. അവര്‍ അഭയാര്‍ത്ഥികളായി വരുന്ന ഇറാനികളോട് സുവിശേഷം പങ്കുവെച്ചു.
ആദ്യം 30 ഓളം ഇറാനികള്‍ മാത്രം. പിന്നീട് അത് മൂന്നിരട്ടിയിലേറെയായി വളര്‍ന്നു. ആ സഭയിലെ മൂന്നില്‍ രണ്ട് ആളുകളും ഇറാനികളാണ്. ഇവിടെയുള്ള ഹോട്ടലുകള്‍ അഭയാര്‍ത്ഥികളാല്‍ നിറഞ്ഞിരിക്കുന്നു. സഭയുടെ ശുശ്രൂഷകര്‍ പറഞ്ഞു. (എതിര്‍പ്പുകളുള്ളതിനാല്‍ പേരു വെളിപ്പെടുത്തിയിട്ടില്ല).
മൂന്നു വര്‍ഷം കൊണ്ട് സഭയിലെ അംഗ സംഖ്യ മൂന്നിരട്ടിയായി. എന്തുകൊണ്ടാണ് സന്ദര്‍ശകരെ അംഗങ്ങളാക്കി മാറ്റുന്നത്? ഈ ചോദ്യത്തിനു ഉത്തരം ബൈബിള്‍ തന്നെയാണ്. ഇറാന്‍ ഭാഷയിലെ ബൈബിള്‍ തന്നെയാണ് അവരെ രൂപാന്തിരപ്പെടുത്തുന്നത്.
ബൈബിള്‍ സൊസൈറ്റിയുടെ കമ്മ്യൂണിറ്റി എന്‍ഗേജ്മെന്റ് മാനേജരായ മിന്‍ടെല്ലെ ബേക്കര്‍ പറയുന്നു. ഇറാന്‍ അഭയാര്‍ത്ഥികള്‍ക്ക് സൌജന്യമായി ബൈബിള്‍ വിതരണം ചെയ്യുന്നു. വിവിധ ഭാഷകളില്‍ ബൈബിള്‍ സൊസൈറ്റി ബൈബിള്‍ വിതരണം ചെയ്യുന്നു.
ഓരോരുത്തരും അവര്‍ പഠിച്ചതും വളര്‍ന്നതുമായ മാതൃഭാഷയില്‍ ദൈവവചനം വായിക്കുന്നു. ഇറാനിയന്‍ സര്‍ക്കാര്‍ നിഷേധിച്ച ബൈബിള്‍ വിതരണം ഇവിടെ ജനങ്ങള്‍ക്ക് സാധ്യമാക്കുന്നു.
ഇറാനിലെ മൂന്നിലൊന്നു പേര്‍ ഷിയാ മുസ്ളീങ്ങളാണ്. കടുത്ത മത നിയന്ത്രണങ്ങള്‍ ജനത്തെ ഇസ്ളാം മതത്തില്‍നിന്നും അകറ്റുന്നു. പുരോഗമന ചിന്താഗതിക്കാരായവര്‍ നിരാശയിലാണ്.
ചിലര്‍ മതവിശ്വാസം ത്യജിച്ച് നിരീശ്വരവാദികളായിത്തീരുന്നതും ഇറാനില്‍ വര്‍ദ്ധിച്ചു വരുന്നു. കടുത്ത വിദ്വേഷവും വിഷാദവും നേരിടുന്ന യുവാക്കളില്‍ പലരും അന്യ നാടുകളിലേക്ക് കുടിയേറുന്നു.
ഇവരില്‍ ക്രിസ്തുവിന്റെ സ്നേഹത്തിന്റെ സാന്നിദ്ധ്യം പകര്‍ന്നുകൊടുക്കുകയാണ് ഇംഗ്ളണ്ടിലെ ഈ സഭ.